27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കളിച്ച് കിട്ടിയ സമ്മാന തുകയ്ക്ക് വീട്ടുജോലിക്കാരിക്ക്ഫോണ്‍ സമ്മാനിച്ച് കുട്ടി; ചേര്‍ത്ത് പിടിച്ച് സോഷ്യല്‍ മീഡിയ !
Uncategorized

കളിച്ച് കിട്ടിയ സമ്മാന തുകയ്ക്ക് വീട്ടുജോലിക്കാരിക്ക്ഫോണ്‍ സമ്മാനിച്ച് കുട്ടി; ചേര്‍ത്ത് പിടിച്ച് സോഷ്യല്‍ മീഡിയ !

അങ്കിതാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ താരം. ആ കുരുന്നിന്‍റെ മനസിലെ നന്മ ഇന്ന് സോഷ്യല്‍ മീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. താന്‍ മത്സരിച്ച് ജയിച്ച ടൂര്‍ണ്ണമെന്‍റുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് വീട്ടിലെ വേലക്കാരിക്ക് ആ കുരുന്ന് സമ്മാനിച്ചത് ഒരു ഫോണ്‍. ഫോണിന്‍റെ വിലയേക്കാള്‍ ആളുകളെ ആകര്‍ഷിച്ചത് അവന്‍റെ മനസിലെ നന്മയാണ്. അങ്കിത്തിന്‍റെ അച്ഛന്‍ വി ബാലാജി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അങ്കിതിന്‍റെ നന്മ തിരിച്ചറിഞ്ഞത്.

വി ബാലാജി തന്‍റെ ട്വിറ്റര്‍ (X) അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു., ‘അങ്കിത് ഇതുവരെയായി വാരാന്ത്യ ടൂര്‍മെന്‍റുകളില്‍ നിന്നായി 7000 രൂപ നേടി. അവന്‍റെ വിജയത്തില്‍ നിന്നും 2000 രൂപ മുടക്കി ഞങ്ങളുടെ പാചകക്കാരിക്ക് അവന്‍ ഒരു ഫോണ്‍ സമ്മാനിച്ചു. അവന് ആറ് മാസം പ്രായമുള്ളത് മുതല്‍ സരോജ അവനെ നോക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ എനിക്കും ഭാര്യയ്ക്കും ഇതില്‍പരം മറ്റൊരു സന്തോഷമില്ല.’ ഒറ്റ ദിവസം കൊണ്ട് മുന്നേ മുക്കാല്‍ ലക്ഷത്തോളം കാഴ്ചക്കാരാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ് ഇതിനകം കണ്ടത്. ഏതാണ്ട് അരലക്ഷത്തോളം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തു. നിരവധി കാഴ്ചക്കാര്‍ അങ്കിതിനെയും അവന്‍റെ മാതാപിതാക്കളെയും അഭിനന്ദിക്കാനായി എത്തി.

Related posts

ഹെല്‍ത്തി ഡിസ്ട്രിക്റ്റ് പദ്ധതി: അപേക്ഷിക്കാം

Aswathi Kottiyoor

ടൂറിസം വകുപ്പിന്‍റെ ഡെസ്റ്റിനേഷൻ ചലഞ്ചും പാളി; ഓരോ കേന്ദ്രത്തിനും മുടക്കിയത് 50 ലക്ഷം, മിക്കതും പൂട്ടിക്കെട്ടി

Aswathi Kottiyoor

അര്‍ഹതയുള്ള അവസാന ആളിനും ഓണക്കിറ്റ് കിട്ടിയെന്ന് ഉറപ്പാക്കും; മന്ത്രി ജി ആര്‍ അനില്‍

Aswathi Kottiyoor
WordPress Image Lightbox