24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മൃതദേഹം നൽകിയത് കാ‍‍‍‍‌ർഡ് ബോർഡ് പെട്ടിയിൽ; കൺമണിയെ ജീവനോടെ കാണാനാകാതെ ഒരച്ഛൻ, പെരുമഴക്കാലത്തെ നോവായി മസൂദ്
Uncategorized

മൃതദേഹം നൽകിയത് കാ‍‍‍‍‌ർഡ് ബോർഡ് പെട്ടിയിൽ; കൺമണിയെ ജീവനോടെ കാണാനാകാതെ ഒരച്ഛൻ, പെരുമഴക്കാലത്തെ നോവായി മസൂദ്

ചെന്നൈ:ചെന്നൈയില്‍ പ്രളയക്കെടുതികള്‍ ഒഴിഞ്ഞുതുടങ്ങിയെങ്കിലും ദുരിതം പെയ്തതിറങ്ങിയ പെരുമഴക്കാലത്തെ ഏറ്റവും വലിയ നോവായി മാറുകയാണ് പൊന്നോമനയെ ജീവനോടെ കാണാന്‍ ഭാഗ്യമില്ലാതെ പോയ മസൂദ് എന്ന യുവാവ്. പ്രളയത്തിനിടെ ആശുപത്രിയിലെത്തിക്കാനാകാതെ മസൂദിന്‍റെ ഭാര്യ വീട്ടില്‍ പ്രസവിച്ചെങ്കിലും കുഞ്ഞിനെ അവര്‍ക്ക് ജീവനോടെ കിട്ടിയില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വാഹനം തേടിയിറങ്ങിയ മസൂദ് തിരിച്ചുവന്നപ്പോള്‍ കണ്‍മുന്നില്‍ കാണുന്നത് ചേതനയറ്റ പെണ്‍കുഞ്ഞിനെയും ചോര വാര്‍ന്നുകിടക്കുന്ന ഭാര്യ സൗമ്യയെയുമാണ്. ആ രാത്രി ഇപ്പോഴും മസൂദിന് മറക്കാനാകുന്നില്ല. അതിനുശേഷവും മസൂദിന്‍റെ ദുരിതം തീര്‍ന്നിരുന്നില്ല. ആശുപത്രിയിലെ നടപടികള്‍ക്കൊടുവില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി കിട്ടിയ കുഞ്ഞിന്‍റെ മൃതദേഹം മറവുചെയ്യാന്‍ പലരുടെയും കാലുപിടിക്കേണ്ടിവന്നു ഈ സാധു യുവാവിന്.

ചെന്നൈ പുളിയന്തോപ്പിലെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറി. വീടിന്‍റെ ചുറ്റും വലിയ രീതിയില്‍ വെള്ളം കയറി ഒറ്റപ്പെട്ട നിലയിലായപ്പോഴാണ് കഴുത്തറ്റം വെള്ളമുയര്‍ന്നപ്പോഴാണ് മസൂദ് ബാഷയുടെ ഭാര്യ സൗമ്യക്ക് പ്രസവവേദന തുടങ്ങിയത്. 108 ആംബുലൻസിലേക്ക് കോൾ പോകാതെ വന്നതോടെ
ആശുപത്രിയിലേക്ക് മാറ്റാനുള്ള മാര്‍ഗ്ഗം തേടി മസൂദ് പുറത്തേക്ക് പോയി. പിന്നീട് തിരിച്ചുവരുമ്പോഴേക്കും സൗമ്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. എന്നാല്‍, കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിനെയും സൗമ്യയെയും ഏറെ പണിപ്പെട്ട് മസൂദ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Related posts

സ്വാതന്ത്ര്യദിന അവധിയിലെ തിരക്ക്; പ്രത്യേക ട്രെയിൻ അനുവദിച്ച് റെയില്‍വെ, സര്‍വീസ് മംഗളൂരു-കൊച്ചുവേളി റൂട്ടിൽ

Aswathi Kottiyoor

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

Aswathi Kottiyoor

തകർന്നടിഞ്ഞ് അട്ടമലയും ചൂരൽമലയും; രക്ഷാപ്രവർത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിർമിക്കാൻ സൈന്യം

Aswathi Kottiyoor
WordPress Image Lightbox