21.8 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • സ്വാതന്ത്ര്യദിന അവധിയിലെ തിരക്ക്; പ്രത്യേക ട്രെയിൻ അനുവദിച്ച് റെയില്‍വെ, സര്‍വീസ് മംഗളൂരു-കൊച്ചുവേളി റൂട്ടിൽ
Uncategorized

സ്വാതന്ത്ര്യദിന അവധിയിലെ തിരക്ക്; പ്രത്യേക ട്രെയിൻ അനുവദിച്ച് റെയില്‍വെ, സര്‍വീസ് മംഗളൂരു-കൊച്ചുവേളി റൂട്ടിൽ

പാലക്കാട്: സ്വാതന്ത്ര്യദിന അവധിയിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയില്‍വെ. മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് പ്രത്യേക ട്രെയിൻ സര്‍വീസ് അനുവദിച്ചത്. സ്വാതന്ത്ര്യദിന അവധി കഴിഞ്ഞുള്ള വാരാന്ത്യത്തിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിൻ അനുവദിച്ചത്. മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും (06041) തിരിച്ചുമാണ് പ്രത്യേക ട്രെയിൻ സര്‍വീസ്.

ആഗസ്റ്റ് 17ന് രാത്രി 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ തിരുവനന്തപുരത്തെ കൊച്ചുവേളിയിലെത്തും. ആഗസ്റ്റ് 18ന് വൈകിട്ട് 6.40ന് കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് തിരിച്ചും ഈ ട്രെയിൻ സര്‍വീസുണ്ടാകും.14 സ്ലീപ്പ൪കോച്ചുകളും, 3 ജനറൽ കംപാ൪ട്ടുമെൻറുകളുമാണ് അനുവദിച്ചത്. വ്യാഴാഴ്ചത്തെ സ്വാതന്ത്ര്യദിന അവധിക്കുശേഷം വാരാന്ത്യത്തിൽ തിരുവനന്തപുരത്തേക്കും മലബാറിലേക്കും പോകാനിരിക്കുന്ന യാത്രക്കാര്‍ക്ക് പ്രത്യേക ട്രെയിൻ സഹായകരമാകും.

Related posts

ടിഎൻ പ്രതാപൻ എംപിയുടെ സ്റ്റാഫിനെതിരായ ആരോപണം; കെ സുരേന്ദ്രന് വക്കീൽ നോട്ടീസ്

Aswathi Kottiyoor

ജയിലിൽ പോകാനാകില്ലെന്ന് കരഞ്ഞു പറഞ്ഞ് ഒരു നേതാവ് പാർട്ടി വിട്ടെന്ന് രാഹുൽ; മറുപടിയുമായി അശോക് ചവാൻ

Aswathi Kottiyoor

മഴ, മിന്നൽ, ചുഴലിക്കാറ്റ്; വ്യാപകനാശം

Aswathi Kottiyoor
WordPress Image Lightbox