എറണാകുളം- അങ്കമാലി അതിരൂപതയിൽ മാർപ്പാപ്പ നിർദ്ദേശിച്ച ഏകീകൃത കുർബാന നടത്തുന്നതുമായി ബന്ധപ്പെട്ട ആയിരിക്കും പ്രധാന ചർച്ച. പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരുമായി ഇത് സംബന്ധിച്ച് ചർച്ച നടക്കും. തുടർന്ന് വിവിധ വൈദികരെയും വത്തിക്കാൻ പ്രതിനിധി കാണുമെന്നാണ് സൂചന. കുർബാന അടക്കമുള്ള വിഷയത്തിൽ അന്തിമതീരുമാനം ആർച്ച് ബിഷപ്പ് സിറിൽ വാസിലുമായി ആലോചിച്ച ശേഷം ആയിരിക്കും തീരുമാനിക്കുക എന്ന് ബിഷപ്പ് ബോസ്കൊ പുത്തൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. നേരത്തെ ഏകീകൃത കുർബാന നടപ്പാക്കാൻ ബസലിക്ക പള്ളിയിലെത്തിയ ആർച്ച് ബിഷപ്പ് സിറിൽ വാസിലിന് നേരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
- Home
- Uncategorized
- ഏകീകൃത കുർബാന തര്‍ക്കം; മാർപ്പാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് ഇന്ന് കൊച്ചിയിലെത്തും