27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ചിത്രശലഭങ്ങളുടെ കുടിച്ചേരൽ പ്രതിഭാസത്തിൽ പാലുകാച്ചിമലയിലെ മരങ്ങൾ
Uncategorized

ചിത്രശലഭങ്ങളുടെ കുടിച്ചേരൽ പ്രതിഭാസത്തിൽ പാലുകാച്ചിമലയിലെ മരങ്ങൾ

കൊട്ടിയൂർ:ചിത്രശലഭങ്ങളുടെ കുടിച്ചേരൽ പ്രതിഭാസത്തിൽ പാലുകാച്ചിമലയിലെ മരങ്ങൾ ‘പൂത്തു’. ലക്ഷക്കണക്കിന് പൂമ്പാറ്റകളാണ് ഒരു പ്രത്യേക സ്ഥലത്തെ വിവിധ മരങ്ങളിൽ ചേക്കേറിയത്. അരളിശലഭം, കരിനീലക്കടുവ, നീലക്കടുവ എന്നിവയാണ് ഒരാ ഴ്ചയായി ഇവിടെ തമ്പടിച്ചിട്ടുള്ളത്. ചിത്രശലഭങ്ങൾ ഇത്തരം ഒത്തുചേരൽ എന്തിനാണെന്ന തിന് ശാസ്ത്ര ലോകത്തിന് കൃത്യമായ മറുപടിയില്ല.
ഇതേ ഇനത്തിലുള്ള ചെറിയ കൂട്ടം ചിത്രശലഭങ്ങൾ ദേശാടന സമയത്ത് കിലുക്കി ച്ചെടിയുടെയുൾപ്പെടെ നീരുകു ടിക്കാൻ എത്താറുണ്ട്. ചില ചി ത്രശലഭങ്ങൾ ചാണകം, മൂത്രം, അഴുകിയ മാംസം എന്നിവയിൽ നിന്ന് സോഡിയം, അമിനോ ആസിഡുകൾ എന്നിവ വലിച്ചെ ടുക്കുന്നതിനായും ദേശാടനസ മയത്ത് കൂട്ടംകൂടാറുണ്ട്.
ജൈവവൈവിധ്യ സൂചക ങ്ങളും പ്രകൃതിദത്ത തോട്ടക്കാ രുമായി പ്രവർത്തിക്കുന്ന പ്രാ ണികളിൽ ഏറ്റവും പ്രധാനപ്പെ ട്ടതാണ് ചിത്രശലഭങ്ങൾ. ഭക്ഷ്യ ശൃംഖലയിൽ പരാഗണ സഹാ
പാലുകാച്ചിമലയിലെ ചിത്രശലഭക്കാഴ്ചയികളായിഇവ പ്രവർത്തിക്കുന്നു. സസ്യലോകത്തിന്റെ നില നിൽപ്പുപോലും ഇവയെ ആശ്രയിച്ചാണ്.
കണക്കുപ്രകാരം ഇന്ത്യയി ലെ 1,501 ഇനം ചിത്രശലഭങ്ങ ളിൽ 334 ഇനം പശ്ചിമഘട്ടത്തി
ൽനിന്നാണ്. അതിൽ 316 ഇനം കേരളത്തിലാണ്. നഗരപ്രദേശ ങ്ങളേക്കാൾ പ്രകൃതിദത്ത വനങ്ങൾ, കുറ്റിക്കാടുകൾ, ചതുപ്പു കൾ എന്നിവിടങ്ങളിലാണ് ചിത്ര ശലഭങ്ങളെ കൂടുതൽ കാണുന്നത്. പശ്ചിമഘട്ടത്തിലെ ജനവാ
സമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് പാലുകാച്ചി മല. രണ്ട് മാസത്തോളം നീളുന്ന ശലഭക്കാഴ്ച ആസ്വദിക്കാൻ ധാരാളം പേരാണ് ഇക്കോ ടൂറിസം കേന്ദ്രം കൂടിയായ പാലുകാച്ചിമലയിൽ എത്തുന്നത്.

Related posts

കർഷകസംഘം പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടപുനം ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

Aswathi Kottiyoor

കൊണ്ടോട്ടിയിലെ ജാബിറും അഷ്റഫും, ഒപ്പം പെരിന്തൽമണ്ണയിലെ മജീദും; മൂവർ സംഘത്തിന്‍റെ ‘പ്ലാൻ’ പൊളിച്ച് വാഹനപരിശോധന

Aswathi Kottiyoor

കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox