24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • തീറ്ററപ്പായിയുടെ 17-ാം ചരമവാർഷികം
Uncategorized

തീറ്ററപ്പായിയുടെ 17-ാം ചരമവാർഷികം

സാധാരണക്കാർക്ക് അസാദ്ധ്യമായ തരത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശസ്തനായ മലയാളിയായിരുന്ന പി.കെ. റപ്പായി എന്ന തീറ്റ റപ്പായി. കേരളത്തിനകത്തും പുറത്തും നടന്ന തീറ്റമത്സരങ്ങളിലെ വിജയങ്ങളിലൂടെയാണ് റപ്പായി പേരെടുത്തത്. 1939 ഏപ്രിൽ 20-ന് തൃശ്ശൂർ കിഴക്കും‌പാട്ടുകര പൈനാടൻ വീട്ടിൽ കുര്യപ്പന്റേയും താണ്ടമ്മയുടേയും ഏഴുമക്കളിൽ മൂത്തവനായി പൈനാടൻ കുരിയപ്പൻ റപ്പായി ജനിച്ചു. ഒമ്പതാം ക്ലാസ്സുകൊണ്ട് പഠനം നിർത്തി. പിന്നീട് ഓട്ടുകമ്പനികളിൽ ജോലി നോക്കി. അതിനുശേഷം ഹോട്ടലുകളിൽ ജോലിനോക്കി അവിടെനിന്നു കിട്ടുന്ന ഭക്ഷണം കൊണ്ടായി ജീവിതം. യൌവനാരംഭത്തിൽ തന്നെ തീറ്റമത്സരങ്ങളിൽ പ്രശസ്തനായി. ഒരു വയറുതന്നെ കഴിയാൻ ബുദ്ധിമുട്ടാണെന്നവകാശപ്പെട്ട റപ്പായി വിവാഹം കഴിച്ചിരുന്നില്ല. 140 കിലോഗ്രാം തൂക്കം, അഞ്ചേമുക്കാലടി ഉയരം, 130 സെന്റിമീറ്റർ ചുറ്റളവുള്ള ശരീരം എന്നിങ്ങനെയായിരുന്നു ശരീരപ്രകൃതി. മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിലെ തകരാറുമൂലമുണ്ടായ അമിതവിശപ്പായിരുന്നു റപ്പായിയുടെ അമിതഭക്ഷണത്തിന്റെ കാരണം. രാവിലെ 75 ഇഡ്ഢലി, ഉച്ചക്ക് കിട്ടുന്നത്രയും എന്തെങ്കിലും ഭക്ഷണം, വൈകിട്ട് അത്താഴം അതിനിടയിൽ കിട്ടുന്നതെന്തും എന്നിങ്ങനെയായിരുന്നു ഭക്ഷണക്രമം. 750 ഇഢലി, 25 കിലോ അപ്പം, നാലുകുല വാഴപ്പഴം, അഞ്ച് ബക്കറ്റ് പായസം എന്നിങ്ങനെ തീറ്റമത്സരങ്ങളിൽ റിക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. ഈ റിക്കോർഡുകളുടെ പേരിൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിലും പേര് വന്നിട്ടുണ്ട്. മാതാവിനോടൊപ്പം കിഴക്കും‌പാട്ടുകരയിലെ തറവാട്ടുവീട്ടിലായിരുന്നു താമസം. രക്താതിമർദ്ദവും പ്രമേഹവും വർദ്ധിച്ചതുമൂലം 2006 നവംബർ അവസാനം മുതൽ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റപ്പായി 2006 ഡിസംബർ 9-ന് അന്തരിച്ചു. ലിംക ബുക്കിൽ പേരുവന്നിരുന്നെങ്കിലും ഗിന്നസ് ബുക്കിലും കയറിപ്പറ്റണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ, അസുഖം മൂർച്ചിച്ചതോടെ അത് നടക്കില്ലെന്ന് ഉറപ്പാകുകയും അദ്ദേഹം തീറ്റമത്സരങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്തു. മരണസമയത്ത് അദ്ദേഹത്തിന് 120 കിലോ ഭാരമുണ്ടായിരുന്നു. തന്മൂലം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഒരു പ്രത്യേക ശവപ്പെട്ടി തന്നെ അദ്ദേഹത്തിനുവേണ്ടി പണിയിച്ചിരുന്നു.

Related posts

പക്ഷിപ്പനി; താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

Aswathi Kottiyoor

കൊയ്തെടുത്ത ഉമ കെട്ടിക്കിടക്കുന്നു, ചുളുവിലയ്ക്ക് കൊണ്ടുപോകാന്‍ ഇടനിലക്കാര്‍, കര്‍ഷകരോട് ക്രൂരത

Aswathi Kottiyoor

ഇരുട്ടിൽതപ്പി പൊലീസ്; സിദ്ദിഖിനായി കൊച്ചിക്ക് പുറത്തും തെരച്ചിൽ, നടനെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക വിമർശനം

Aswathi Kottiyoor
WordPress Image Lightbox