• Home
  • Uncategorized
  • ക്ഷീര ഭവനം സുന്ദര ഭവനം,ശില്പശാല
Uncategorized

ക്ഷീര ഭവനം സുന്ദര ഭവനം,ശില്പശാല


പേരാവൂർ:ജില്ലാ ക്ഷീരവികസന വകുപ്പും ഹരിതകേരളം ശുചിത്വ മിഷനുകളും ചേർന്ന് ജില്ലയിൽ നടപ്പിലാക്കുന്ന “ക്ഷീര ഭവനം സുന്ദര ഭവനം” ക്യാമ്പയിനിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് തലത്തിലെ ക്ഷീര സംഘം സെക്രട്ടറിമാർക്കുള്ള ശില്പശാല നടന്നു.

പേരാവൂർ ക്ഷീര വികസന ഓഫീസർ വി കെ നിഷാദ് അധ്യക്ഷനായി.ഡയറി ഫാം ഇൻസ്‌പെക്ടർ പി ബിനുരാജ്, നവകേരളം കർമ്മപദ്ധതി രണ്ട് ആർ പി നിഷാദ് മണത്തണ, എംജിഎൻആർഇജി ബ്ലോക്ക് എഇ കെ അഞ്ജന തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.ആദ്യ ഘട്ടത്തിൽ ഡിസംബർ 15 ന് ശേഷം ബ്ലോക്ക് പരിധിയിലെ 24 ക്ഷീരസംഘം ഓഫീസുകളും തിരഞ്ഞെടുത്ത ഡയറി ഫാമുകളുടെയും ശുചിത്വ പരിശോധന നടത്തി നിലവാരത്തിന് അനുസരിച്ച് ഗ്രേഡ് നൽകും.തുടർന്ന് ബ്ലോക്കിലെ മുഴുവൻ ഡയറി ഫാമുകളും പശു തൊഴുത്തും അനുബന്ധ സ്ഥാപനങ്ങളും പരിശോധിച്ച് ശുചിത്വം ഉറപ്പ് വരുത്തി ഗ്രേഡ് നൽകും.

Related posts

സിപിഎം നേതാവ് കെ യു ബിജു കൊലക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

Aswathi Kottiyoor

ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും

Aswathi Kottiyoor

മലപ്പുറത്ത് 3 സ്ത്രീകളെ കുറുനരി കടിച്ചു, കുറുനരിയെ നായകൾ കടിച്ചുകൊന്നു; പേവിഷബാധ സ്ഥിരീകരിച്ചു, ജാഗ്രതാനിർദേശം

Aswathi Kottiyoor
WordPress Image Lightbox