25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി പിടിയിൽ
Uncategorized

ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി ഇസ്മായിൽ പിടിയിലായി. മസ്കറ്റിൽ നിന്ന് ഉച്ചയോടുകൂടിയാണ് ഇയാൾ കരിപ്പൂരെത്തിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈന്തപ്പഴത്തിനുള്ളിൽ നിന്ന് സ്വർണം പിടികൂടിയത്. കസ്റ്റംസ് ആണ് പിടികൂടിയത്. കാസർഗോഡ് മൊഗ്രാൽ സ്വദേശിയാണ് ഇസ്മായിൽ. വ്യത്യസ്തമായ സ്വർണ വേട്ടകളിലൊന്നാണിതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

Related posts

മലയാള മാധ്യമ ലോകത്ത് കൈയ്യൊപ്പ് ചാർത്തിയ 28 പത്രപ്രവർത്തകരെ കുറിച്ചൊരു പുസ്തകം; രവി മേനോന്റെ ‘അക്ഷര നക്ഷത്രങ്ങള്‍’ പ്രകാശനം ചെയ്തു

Aswathi Kottiyoor

ഭക്ഷ്യവിഷബാധ: തൃശൂരിൽ 13കാരൻ മരിച്ചു; സഹോദരിയും ബന്ധുവായ 10 വയസ്സുകാരനും ആശുപത്രിയിൽ

Aswathi Kottiyoor

അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കും, അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകണം: മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox