24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഭര്‍ത്താവില്ലാത്ത സമയത്ത് അയല്‍വാസി ശല്യം ചെയ്യുന്നെന്ന് ആരോപണം; 30 വയസുകാരി ജീവനൊടുക്കി
Uncategorized

ഭര്‍ത്താവില്ലാത്ത സമയത്ത് അയല്‍വാസി ശല്യം ചെയ്യുന്നെന്ന് ആരോപണം; 30 വയസുകാരി ജീവനൊടുക്കി

ഗുഡ്‍ഗാവ്: അയല്‍വാസിയുടെ ശല്യം കാരണം 30 വയസുകാരി സ്വന്തം വീടിനുള്ളില്‍ ജീവനൊടുക്കിയതായി പരാതി. ഹരിയാനയിലെ ഗുഡ്ഗാവില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ അനുരാധ എന്ന യുവതിയാണ് തൂങ്ങിമരിച്ചത്. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്.ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ പിതാവ് കമല്‍ സിങ് നല്‍കിയ പരാതി പ്രകാരം ശിവജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അയല്‍വാസിയായ കിരണ്‍ പാല്‍ എന്നയാളെ പ്രതിയാക്കിയാണ് കേസ്. യുവതിയുടെ ഭര്‍ത്താവില്ലാത്ത സമയത്ത് ഇയാള്‍ നിരന്തരം വീട്ടിലെത്തി ശല്യം ചെയ്യുമായിരുന്നു എന്ന് പിതാവിന്റെ പരാതിയില്‍ ആരോപിക്കുന്നു. ഇത് കുടുംബാംഗങ്ങള്‍ വിലക്കിയ ശേഷവും ഇയാള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നു. ബുധനാഴ്ച രാത്രി കിരണ്‍ അനുരാധയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും ഇതിന് ശേഷം മാനസികമായി തളര്‍ന്ന അവര്‍ വ്യാഴാഴ്ച വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പിതാവിന്റെ പരാതിയിലുള്ളത്. മകളെ കിരണ്‍ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306-ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related posts

വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടി, വനം വന്യജീവി വകുപ്പില്‍ 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കും

Aswathi Kottiyoor

മാനന്തേരിയിൽ കാർ മറിഞ്ഞ് അയ്യപ്പൻകാവ് സ്വദേശിനി മരിച്ചു; നാല് പേർക്ക് പരിക്ക്

Aswathi Kottiyoor

വന്യജീവിയുടെ ആക്രമണത്തിൽ വളർത്തുനായ ചത്തു

Aswathi Kottiyoor
WordPress Image Lightbox