23.4 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • യുവാവുമായി രഹസ്യബന്ധം, എതിർത്ത സഹോദരിയുടെ മകനെ കൊന്നു കുഴിച്ചുമൂടി; ഓട്ടോയിലെ ‘ഫോൺ വിളി’ കുടുക്കി
Uncategorized

യുവാവുമായി രഹസ്യബന്ധം, എതിർത്ത സഹോദരിയുടെ മകനെ കൊന്നു കുഴിച്ചുമൂടി; ഓട്ടോയിലെ ‘ഫോൺ വിളി’ കുടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ സഹോദരിയുടെ മകനായ ആറ് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ചിക്കബെല്ലാപുരയിലാണ് ഞെട്ടിക്കുന്ന കൊലപാകം നടന്നത്. പ്രദേശവാസിയായ യുവാവുമായുള്ള രഹസ്യ ബന്ധത്തെ സഹോദരി എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ഇവരുടെ മകനെ കൊന്നുകുഴിച്ചുമൂടിയതായി യുവതി പൊലീസിന് മൊഴി നൽകി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ ഇളയ സഹോദരി അംബിക(32) ആണ് പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. ആറുവയസുകാരനെ കൊലപ്പെടുത്തി മൃതദേഹം മുതുകടഹള്ളിയിലെ മാന്തോപ്പില്‍ കുഴിച്ചിട്ടെന്നാണ് യുവതി ചിക്കബെല്ലാപുര പേരെസാന്ദ്ര പൊലീസിന് നല്‍കിയ മൊഴി. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് പൊലീസ് തെരച്ചിൽ തുടരുകയാണ്.

Related posts

വയനാട് വീണ്ടും കടുവ ഇറങ്ങിയതായി സംശയം; രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി

Aswathi Kottiyoor

ജൂണ്‍13ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം ജി7 ഉച്ചകോടിക്കായി ഇറ്റലിയിലേക്ക് പോകും, ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി

Aswathi Kottiyoor

തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox