24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • മൂന്നു മാസത്തേക്ക് കക്ക വാരലിന് നിരോധനം; ‘ലംഘിച്ചാൽ കർശന നടപടി’
Uncategorized

മൂന്നു മാസത്തേക്ക് കക്ക വാരലിന് നിരോധനം; ‘ലംഘിച്ചാൽ കർശന നടപടി’

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 29 വരെ കക്ക വാരുന്നത് ജില്ലാ കളക്ടര്‍ നിരോധിച്ചു. കറുത്ത കക്ക, കല്ലുമ്മക്കായ എന്നിവയെ ഇത്തവണ ഒഴിവാക്കി. മഞ്ഞ കക്ക വളരുന്ന പ്രദേശങ്ങളിലാണ് ഇക്കൊല്ലത്തെ നിരോധനം ബാധകമെന്ന് കളക്ടര്‍ അറിയിച്ചു.താന്നിപ്രദേശത്തിന്റെ തെക്ക് മുതല്‍ മണിയംകുളം റെയില്‍പാലത്തിന് പടിഞ്ഞാറുള്ള പരവൂര്‍ കായല്‍ പ്രദേശം, അഷ്ടമുടി കായലിന്റെ ഭാഗമായ ചവറ കായല്‍ പൂര്‍ണമായും, സെന്‍ട്രല്‍ കായല്‍ അഴിമുഖം മുതല്‍ വടക്കോട്ട് പുളിമൂട്ടില്‍ കടവ്, തെക്ക് മണലികടവ് വരെ, തെക്ക്-പടിഞ്ഞാറ് കാവനാട് ബൈപാസ് പാലം വരെ (പ്രാക്കുളംകായല്‍ ഉള്‍പ്പടെ), കായംകുളം കായലില്‍ ടിഎസ് കനാല്‍ അഴീക്കല്‍ പാലം മുതല്‍ വടക്ക്-പടിഞ്ഞാറ് അഴിമുഖം വരെ, വടക്ക്-കിഴക്ക് ആയിരംതെങ്ങ് ഫിഷ്ഫാം കഴിഞ്ഞുള്ള ടി എം തുരുത്ത് വരെയുമാണ് നിരോധനം.

ഇവിടങ്ങളില്‍ നിന്ന് നിരോധന കാലയളവില്‍ മഞ്ഞ കക്ക വാരല്‍-വിപണനം, ഓട്ടി വെട്ടല്‍-ശേഖരണം, പൊടി കക്ക ശേഖരണം എന്നിവ ശിക്ഷാര്‍ഹമാണ് എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Related posts

അകത്ത് ‘വീര്യം കൂടിയ’ ഐറ്റം, കൊച്ചിയിലെ വാടകവീട്ടിൽ പതിവായി ആളെത്തും; റെയ്ഡിൽ കുടുങ്ങി അസ്സം സ്വദേശികൾ

Aswathi Kottiyoor

വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor

അതിരപ്പിള്ളി വനത്തിൽ അതിക്രമിച്ച് കയറി; വനംവകുപ്പിന്‍റെ പരാതിയില്‍ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox