27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • 23100 കോഴിക്കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്നു; വാഹനം അമരവിള ചെക്ക്പോസ്റ്റില്‍ പിടികൂടി
Uncategorized

23100 കോഴിക്കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്നു; വാഹനം അമരവിള ചെക്ക്പോസ്റ്റില്‍ പിടികൂടി

തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കോഴിക്കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്ന വാഹനം അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കുഞ്ഞുങ്ങളുമായി വന്ന വാഹനം പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് മതിയായ രേഖകളില്ലാതെ കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന വാഹനം ആണ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 23,100 കോഴിക്കുഞ്ഞുങ്ങൾ വണ്ടിയിൽ ഉള്ളതായി കണ്ടെത്തി. നികുതി അടയ്ക്കാതെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കൊണ്ടുപോകാൻ ശ്രമിച്ച വാഹനമാണ് പിടികൂടിയതെന്ന് അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്തി. പിഴ അടച്ച ശേഷം വാഹനം വിട്ടയച്ചു.

Related posts

‘മഞ്ഞുമ്മൽ ബോയ്സ്’ റെക്കോർഡുകൾ പഴങ്കഥയാക്കുന്നു

Aswathi Kottiyoor

ഷാര്‍ജയിലെ വീട്ടിൽ യാസ്‌നയുടെ മരണം കൊലപാതകം? ദേഹമാസകലം മുറിവുകൾ; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ, പൊലീസിൽ പരാതി

Aswathi Kottiyoor

‘ഇ പി ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും’ സിപിഐഎം നോവിക്കില്ലെന്ന് കെ സുധാകരൻ

Aswathi Kottiyoor
WordPress Image Lightbox