27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താര ചരിഞ്ഞു
Uncategorized

ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താര ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താര ചരിഞ്ഞു. ഇന്ന് വൈകുന്നേരം ആറേമുക്കാലോടെ പുന്നത്തൂർ ആനക്കോട്ടയിൽ വെച്ചാണ് പിടിയാന ചരിഞ്ഞത്. ഏകദേശം 97 വയസ് ആണെന്ന് കണക്കാക്കുന്നു. ആനത്താവളത്തിലെ പ്രായമേറിയ ആനയാണ്. ഗജരാജൻ ഗുരുവായൂർ കേശവൻ ഉള്ള കാലത്ത് ആനക്കോട്ടയിൽ എത്തിയതാണ് താര.

കമലാ സർക്കസ് ഉടമ കെ. ദാമോദരൻ 1957 മെയ് 9 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കിയിരുത്തിയതാണ് താരയെ. മൂന്നു വർഷമായി വാർധക്യസഹജമായ അവശതകളിലായിരുന്നു. പാപ്പാൻമാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു. അമ്പതു വർഷത്തോളം ശ്രീഗുരുവായൂരപ്പ സന്നിധിയിൽ ഉണ്ടായിരുന്നു.

ക്ഷേത്രത്തിലെ ശീവേലിയടക്കമുള്ള ചടങ്ങുകളിൽ നിറസാനിധ്യമായിരുന്നു. ശ്രീഗുരുവായൂരപ്പ സന്നിധിയിലെ സ്തുത്യർഹ സേവനത്തിന് കഴിഞ്ഞ ദേവസ്വം ഭരണസമിതി ഗജമുത്തശ്ശി സ്ഥാനം നൽകി താരയെ ആദരിച്ചിരുന്നു

Related posts

ബസ് സ്റ്റാൻഡും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ലക്ഷ്യം; ഏറനാട് സ്വദേശിയെ കഞ്ചാവുമായി പിടികൂടി എക്സൈസ്

Aswathi Kottiyoor

അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

Aswathi Kottiyoor

നേപ്പാളിന്റെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍! ഇനി കളിക്കുക ഇന്ത്യയുടെ ഗ്രൂപ്പില്‍

Aswathi Kottiyoor
WordPress Image Lightbox