27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇരിട്ടി: റോഡു മുറിച്ചുകടക്കവൈ സ്വകാര്യ ബസിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
Uncategorized

ഇരിട്ടി: റോഡു മുറിച്ചുകടക്കവൈ സ്വകാര്യ ബസിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

ഇരിട്ടി: റോഡു മുറിച്ചുകടക്കവൈ സ്വകാര്യ ബസിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇരിട്ടിക്കടുത്ത് പുതുശ്ശേരിയിലെ പാറതൊട്ടിയിൽ ജേക്കബാണ് ( 78) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാന്റിൽ വൺവേ റോഡ് ജംഗ്ഷനിൽ വെച്ചാണ് അപകടം.

പഴയ ബസ് സ്റ്റാന്റിലെ വൺവേ റോഡ് ജംഗ്ഷനിൽ നിന്നും സീബ്രാലൈൻ മുറിച്ചുകടക്കവേ എതിരെ വന്ന സ്വകാര്യ ബസ് ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസ്സിനടിയിലേക്കു തെറിച്ചുവീണ് ഗുരുതര പരുക്കേറ്റ ഇയാളെ ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്നു വൈകിട്ട് മരണപ്പെട്ടത്. പുതുശ്ശേരിയിലെ പരേതരായ പാറ തൊട്ടിയിൽ ദേവസ്യയുടെയും ത്രേസ്യാമ്മയുടെയും മകനാണ് .ഭാര്യ: മേരി. മക്കൾ: ബിനോയ് ബിന്ദു. മരുമക്കൾ: ജോഷി (ശ്രീകണ്ഠ‌ാപുരം),ആനി. സഹോദരങ്ങൾ: മേരി (തോലമ്പ്ര),
ഏലിയാമ്മ (സത്യസേവാ സിസ് റ്റേർസ് ബംഗളൂരു), തോമസ് (കടത്തുംകടവ്).

Related posts

ഹൃദയസ്തംഭനം വന്ന് വീട്ടിൽ കുടുങ്ങി, എന്ത് ചെയ്യണമെന്നറിയാതെ പുറത്ത് ബന്ധുക്കൾ; ഒടുവിൽ രക്ഷയ്ക്കെത്തി ഫയർഫോഴ്സ്

Aswathi Kottiyoor

പാലക്കാട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളോളം പഴക്കം

Aswathi Kottiyoor

ഇലക്ട്രിക് വാഹനങ്ങളുമായി വാഗമണിലും മൂന്നാറിലും പോകാൻ ആശങ്ക വേണ്ട; 11 സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ ഉടൻ വരും

Aswathi Kottiyoor
WordPress Image Lightbox