26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ചു, അതിനു പിന്നിൽ മറ്റൊരു ഓട്ടോ ഇടിച്ച് മറിഞ്ഞു; പത്ത് പേർക്ക് പരുക്ക്
Uncategorized

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ചു, അതിനു പിന്നിൽ മറ്റൊരു ഓട്ടോ ഇടിച്ച് മറിഞ്ഞു; പത്ത് പേർക്ക് പരുക്ക്

മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോ റിക്ഷകൾ ഇടിച്ചാണ് അപകടമുണ്ടായത്. കോലിക്കര സ്വദേശികളായ അഷ്‌റഫ്, അബ്ദുൾ റഹ്മാൻ, ഹന്ന ഫാത്തിമ, റഹീന, തിത്തീഹ, ആസാം സ്വദേശികളായ സാജിദ് അഹമ്മദ്, ഫുൽബാനു, ഹസീന ബീഗം, ഹൈറുൾ ഇസ്ലാം , സാബികുൽ നെഹം, അനീസ എന്നിവർക്കാണ് പരുക്കേറ്റത്.

ചങ്ങരംകുളം മാർസ് തീയേറ്ററിന് മുൻവശത്തായി നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോ ഇടിക്കുകയും, അതിനു പുറകിൽ മറ്റൊരു ഓട്ടോ ഇടിച്ച് മറിയുകയുമായിരുന്നു. പരുക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

Related posts

ഭാര്യ വള ധരിച്ചത് ഇഷ്ടമായില്ല, തല്ലിച്ചതച്ച് ഭർത്താവും ഭർതൃമാതാവും

Aswathi Kottiyoor

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത, ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിട്ടും ആത്മാർഥത; പൊലീസ് ഉദ്യോഗസ്ഥ‌ൻ്റെ ഇടപെടലിൽ നഷ്ട്ടപ്പെട്ട സ്വർണമാല തിരികെ കിട്ടി

WordPress Image Lightbox