27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; 3 പേര്‍ അറസ്റ്റില്‍
Uncategorized

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; 3 പേര്‍ അറസ്റ്റില്‍


കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കപ്രയാർ സ്വദേശികളായ അനന്തു കാർത്തികേയൻ, ജിത്തുരാജ്, അമൽ ഷാജി എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് സെപ്റ്റംബർ രണ്ടാം തീയതി രാത്രി 8 മണിയോടുകൂടി വടയാർ സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലയോലപ്പറമ്പ് ടൗൺ ഭാഗത്ത് രാത്രി സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ ഇവർ സംഘം ചേർന്ന് മർദ്ദിക്കുകയും ഹെൽമെറ്റും കമ്പി വടിയും കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.

Related posts

രാത്രി 11ന് ശേഷം കടകള്‍ക്ക് നിയന്ത്രണം; തൃക്കാക്കര നഗരസഭയ്‌ക്കെതിരെ പ്രോഗ്രസ്സിവ് ടെക്കികളുടെ പ്രതിഷേധം

Aswathi Kottiyoor

മാസ് റിലീഫ് സെല്ലിന്റെ കീഴിൽ പ്രിയദർശിനി വനിത സഹകരണ സംഘം പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു

Aswathi Kottiyoor

പാനൂ‍ര്‍ സ്ഫോടനം: 4 പേര്‍ കസ്റ്റഡിയിൽ; ഇന്റലിജൻസ് റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox