• Home
  • Uncategorized
  • സഞ്ജു നിരാശപ്പെടുത്തി, വിഷ്ണു വിനോദിന് വെടിക്കെട്ട് സെഞ്ചുറി! ഒഡീഷക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍
Uncategorized

സഞ്ജു നിരാശപ്പെടുത്തി, വിഷ്ണു വിനോദിന് വെടിക്കെട്ട് സെഞ്ചുറി! ഒഡീഷക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (85 പന്തില്‍ 120) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജു സാംസണടക്കമുള്ള (21 പന്തില്‍ 15) താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ അഖില്‍ സ്‌കറിയ (34), അബ്ദുള്‍ ബാസിത് (48) മികച്ച പ്രകടനം പുറത്തെടുത്തു. ഒഡീഷക്ക് വേണ്ടി അഭിഷേക് യാദവ് നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഒഡീഷ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 22 ഓവറില്‍ മൂന്നിന് 93 എന്ന നിലയിലാണ്.

ഒരു ഘട്ടത്തില്‍ അഞ്ചിന് 112 എന്ന നിലയിലായിരുന്നു കേരളം. സഞ്ജുവിന് പുറമെ മുഹമ്മദ് അസറുദ്ദീന്‍ (12), രോഹന്‍ കുന്നുമ്മല്‍ (17), സച്ചിന്‍ ബേബി (2), ശ്രേയസ് ഗോപാല്‍ (13) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോഴാണ് അസറുദ്ദീന്റെ വിക്കറ്റ് നഷ്ടമാകുന്നത്. രോഹന്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. ഇരുവരേയും പ്രയാഷ് കുമാര്‍ സിംഗ് പുറത്താക്കി. ഇതോടെ 10.5 ഓവറില്‍ കേരളം രണ്ടിന് 56 എന്ന നിലയിലായി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവും മടങ്ങി. രാജേഷ് മോഹന്തിക്കായിരുന്നു വിക്കറ്റ്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ സച്ചിന്‍ ബേബിക്ക് ഇന്ന് അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച ശ്രേയസ് ഗോപാലിനാവട്ടെ അവസരം മുതലാക്കാനായില്ല.

Related posts

പുസ്തക പ്രകാശനം നടത്തി

Aswathi Kottiyoor

സെൽഫി എടുക്കുന്നതിനിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിൽനിന്ന് 45,000 രൂപ തട്ടിയെടുത്തു

Aswathi Kottiyoor

സൂപ്പര്‍ സംവിധായകന്‍റെ വീട്ടില്‍ കള്ളന്‍, സ്വര്‍ണവും പണവും മോഷ്ടിച്ചു, ദേശീയ അവാര്‍ഡ് തിരികെ നല്‍കി

Aswathi Kottiyoor
WordPress Image Lightbox