22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സിയ മെഹ്റിൻ എത്തി; ആഗ്രഹിച്ചതു പോലെ മുഖ്യമന്ത്രിയെ കണ്ടു
Uncategorized

സിയ മെഹ്റിൻ എത്തി; ആഗ്രഹിച്ചതു പോലെ മുഖ്യമന്ത്രിയെ കണ്ടു

സ്പൈനൽ മസ്ക്കുലർ അട്രോഫി (എസ്.എം.എ) രോഗിയായ തന്റെ ശസ്ത്രക്രിയ സൗജന്യമായി നടത്തിത്തന്ന സർക്കാറിനോടുള്ള നന്ദി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കാൻ സിയ മെഹ്റിൻ എത്തി. ബാലുശ്ശേരി ഇയ്യാട് സ്വദേശി സിയ മെഹ്റിൻ എസ്‌എംഎ രോഗികളുടെ പ്ര​തി​നി​ധി​യാ​യി ശനിയാഴ്ച നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രഭാത യോഗത്തിലേക്ക് എത്തിയത്.
സ്വന്തം കാലുകള്‍ കൊണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ സാധിക്കാത്ത 15 വയസ്സുകാരി സിയ ഉമ്മയ്ക്കൊപ്പം വീൽ ചെയറിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയത്. കഴിഞ്ഞ മെയ് 25ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സിയ മെഹ്റിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ സൗജന്യമായി ചെയ്തുതന്ന സർക്കാറിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ലെന്ന് സിയ മെഹ്റിൻ പറഞ്ഞു.

Related posts

റിദാനെ വെടിവച്ചു കൊന്നത് ഡൽഹിയിൽനിന്ന് എത്തിച്ച തോക്കുകൊണ്ട്; സുഹൃത്ത് അറസ്റ്റിൽ

Aswathi Kottiyoor

ഇന്ത്യയിൽ ഗാർഹിക പീഡന കേസ് 468, കേരളത്തിൽ 376; സ്ത്രീധന മരണം യുപി 2138, കേരളം 12;

Aswathi Kottiyoor

മൊബൈല്‍ ടവറിന്റെ സാധന സാമഗ്രികള്‍ സൂക്ഷിച്ച ഷെഡില്‍ തീപിടുത്തം

Aswathi Kottiyoor
WordPress Image Lightbox