23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • അങ്ങനങ്ങ് കൊണ്ടുപോയാലോ, വാളയാർ കടന്നാലും പിടിക്കും; കാണാതായ ജെസിബി തേനിയിൽ പിടിച്ചു, കാറും 3 പേരും കസ്റ്റഡിയിൽ
Uncategorized

അങ്ങനങ്ങ് കൊണ്ടുപോയാലോ, വാളയാർ കടന്നാലും പിടിക്കും; കാണാതായ ജെസിബി തേനിയിൽ പിടിച്ചു, കാറും 3 പേരും കസ്റ്റഡിയിൽ

പാലക്കാട് : മണ്ണാർക്കാട് വിയ്യക്കുർശ്ശിയിൽ നിന്നും മോഷണം പോയ ജെസിബി കമ്പം തേനിയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ ജെസിബിക്കൊപ്പമുണ്ടായിരുന്നു കാറും മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. മോഷണം പോയ ജെസിബി വ്യാഴാഴ്ച്‌ച പുലർച്ചെ വാളയാർ ടോൾ കടക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജെസിബി കണ്ടെത്തിയത്. തെങ്കര സ്വദേശി അബുവിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് മോഷണം പോയത്.വിളക്കുറിശ്ശിയിൽ ജെസിബി ഓപ്പറേറ്റർമാർ താമസിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ജെസിബി രാത്രി നിർത്തിയിട്ടിരുന്നത്. എന്നാൽ രാവിലെയെത്തിയപ്പോൾ സ്ഥലം ശൂന്യം. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. ഉടമയും സുഹൃത്തുക്കളും പല വഴിക്ക് അന്വേഷണം നടത്തുന്നതിനിടെയാണ് വാളയാർ ടോൾ കടക്കുന്ന ദൃശ്യം ലഭിച്ചത്. ഇതോടെ വാഹനം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് വ്യക്തമായി. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്.

Related posts

മണിപ്പൂർ സംഘർഷം: പുനരധിവാസം തുടങ്ങി

Aswathi Kottiyoor

മദ്യപിക്കാൻ പണം നൽകിയില്ല; വിളപ്പിൽശാലയിൽ അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ

Aswathi Kottiyoor

ത്രിപുരയിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി, പരാതിക്ക് പിന്നാലെ 2 പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox