24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; ഓഫറുമായി കൊച്ചി മെട്രോ, ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്
Uncategorized

ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; ഓഫറുമായി കൊച്ചി മെട്രോ, ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്

ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സി പോരാട്ടം. മത്സരം രാത്രി 8ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ്. സസ്പെൻഷനിലായിരുന്ന പ്രബീർ ദാസും മിലോസും തിരിച്ചെത്തും. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്‌എല്‍ മത്സരം നടക്കുന്നതിനാല്‍ ഇന്ന് അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ.രാത്രി 10 മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് 50 ശതമാനം ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും എസ്‌എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സര്‍വ്വീസ് രാത്രി 11.30ന് ആയിരിക്കും.മത്സരം കാണാനായി സ്റ്റേഡിയത്തില്‍ എത്തുമ്പോൾ തന്നെ മടക്കയാത്രക്കുള്ള ടിക്കറ്റും ആരാധകര്‍ക്ക് സ്വന്തമാക്കാം. ടിക്കറ്റ് വാങ്ങുന്നതിനുള്ള തിരക്ക് ഇതിലൂടെ കുറയ്‌ക്കാൻ സാധിക്കും. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താം. സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

Related posts

ഹർജി രാഷ്ട്രീയ പ്രേരിതമെന്ന സർക്കാർ വാദം; ഹർജിക്കാരിയെ അപഹസിച്ചത് ഹൃദയഭേദകമെന്ന് ഹൈക്കോടതി, പിൻവലിച്ച് സർക്കാർ

Aswathi Kottiyoor

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം; എച്ച് എസ് പ്രണോയ് സെമി ഫൈനലിൽ

Aswathi Kottiyoor

ആയിരങ്ങളുടെ മനം കവർന്ന് കുഞ്ഞയ്യപ്പൻ; അയ്യപ്പ ദർശനത്തിന് 11 മാസമുള്ള കൃഷ്ണനും

Aswathi Kottiyoor
WordPress Image Lightbox