23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മരണം;സ്കൂളുകൾക്ക് അവധി നൽകിയില്ല, മന്ത്രിയുമെത്തിയില്ല;വിമർശിച്ച് മുസ്‌ലിം ജമാഅത്ത്
Uncategorized

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മരണം;സ്കൂളുകൾക്ക് അവധി നൽകിയില്ല, മന്ത്രിയുമെത്തിയില്ല;വിമർശിച്ച് മുസ്‌ലിം ജമാഅത്ത്

കൊല്ലം: ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മരണത്തിൽ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്താത്തതിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ജമാഅത്ത്. സ്വന്തം ജില്ലക്കാരിയായ മന്ത്രി വീണാ ജോർജ് എത്തിയില്ലെന്ന് മുസ്‌ലിം ജമാഅത്ത് ഭാരവാഹികൾ പറ‍ഞ്ഞു. മന്ത്രി വരാത്തതിൽ വിഷമം ഉണ്ട്. അത് ഒരു കുറവായി തന്നെ കാണുന്നുവെന്ന് ജമാഅത്ത് പ്രസിഡന്റ് എച്ച്. ഷാജഹാൻ പറയുന്നു. മന്ത്രി പൊതു സമൂഹത്തോട് മറുപടി പറയേണ്ടിവരും. മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകൾക്ക് അവധി നൽകാൻ പോലുമുള്ള മനസ്സുണ്ടായില്ലെന്നും ഭാരവാഹികൾ വിമർശിച്ചു. ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന് രാവിലെയാണ് നടന്നത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ജസ്റ്റിസ് ഫാത്തിമബീവിയുടെ അന്ത്യം. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്. 1927 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിൽ അണ്ണാവീട്ടിൽ മീര സാഹിബിന്‍റെയും ഖദീജ ബീവിയുടെയും മകളായിട്ടായിരുന്നു ജനനം. പത്തനംതിട്ട കത്തോലിക്കേറ്റ് സ്കൂളിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം നേടിയതിന് ശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1950 നവംബർ 14ന് അഭിഭാഷകയായി എൻറോൾ ചെയ്തു. 1958 ല്‍ സബോർഡിനേറ്റ് മുൻസിഫായി നിയമനം നേടി. 1968 ല്‍ സബോർഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം നേടിയ ഫാത്തിമ ബീവി, 1972 –ല്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി. 1974 –ല്‍ ജില്ലാ സെഷൻസ് ജഡ്ജിയായി. 1983 ഓഗസ്റ്റ് 4-ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

1989 ഏപ്രിൽ 30-ന് വിരമിച്ചെങ്കിലും അഞ്ചാം മാസം സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. 1989 ഒക്ടോബർ 6-നാണ് ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയായി നിയമനം നേടിയത്. 1992 ഏപ്രിൽ 29-ന് വിരമിച്ചു. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി. 1997 ജനുവരി 25 മുതല്‍ 2001 ജൂലൈ 3-വരെ തമിഴ്നാട് ഗവർണറായി പ്രവര്‍ത്തിച്ചു. അക്കാലത്ത് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയാകാൻ അനുവദിച്ചത് വിവാദമായി. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രം തീരുമാനിച്ചെങ്കിലും അതിന് മുൻപ് തന്നെ ഗവർണർ പദവി രാജി വെച്ചു.

Related posts

കാമുകിക്ക് വേറെ ബന്ധം; കോണിപ്പടിയിൽ രക്തം, സെക്യൂരിറ്റി കണ്ടത് ചോരയിൽ കുളിച്ച യുവതിയെ, കൊന്നത് കഴുത്തറുത്ത്!

Aswathi Kottiyoor

തക്കാളി വില 300 കടന്നേക്കും; രാജ്യതലസ്ഥാനത്ത് വില 250 കടന്നു

Aswathi Kottiyoor

വിധികര്‍ത്താവിന്‍റെ മരണം; യൂണിയനെതിരെ ശക്തമായി നടപടിയുമായി കേരള സര്‍വകലാശാല

Aswathi Kottiyoor
WordPress Image Lightbox