27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കണിച്ചാർ പഞ്ചായത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.
Uncategorized

കണിച്ചാർ പഞ്ചായത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.

കണിച്ചാർ : ലീഗൽ സർവീസ് അതോറിറ്റിയുടെയും കണിച്ചാർ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പഞ്ചായത്ത്‌ ഹാളിൽ അദാലത്ത് സംഘടിപ്പിച്ചത്.വെള്ളം, വൈദ്യുതി , വനംവകുപ്പ്, അതിര് തർക്കം, തൊഴിലുറപ്പ് -വേദനം, ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട്, വാർഡ് മെമ്പർമാർ, ആശാ വർക്കർമാർ, അംഗനവാടി അധ്യാപകർ, പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർ മുഖേനയാണ് പരാതികൾ ശേഖരിച്ചത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യൻ അദാലത്ത് ഉദ്ഘാടനം ചെയ്തു. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ വിൻസി പീറ്റർ ജോസഫ് മുഖ്യ അഥിതിയായി. പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ദീപുരാജ് അധ്യക്ഷത വഹിച്ചു. ഡി. എൽ.എസ്.എ പാനൽ അഡ്വക്കറ്റ്
ലിസ് മരിയ അതോറിട്ടിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡി. എൽ.എസ്.എ ജില്ലാ വളണ്ടീയർ ജിബിൻ ജെയ്സൺ, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ തുടങ്ങിയവർ സംസാരിച്ചു.

സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സ്വതന്ത്രവും നിയമാനുസൃതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും നീതി നേടിയെടുക്കുന്നതിനുള്ള അവസരങ്ങൾ സാമ്പത്തികമായോ മറ്റ് രീതികളിലൂടെയോ ഒരു പൗരന് നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന വിഭാഗമാണ് നിയമ സേവന അതോറിറ്റികൾ.

Related posts

‘ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ല’, ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്

Aswathi Kottiyoor

ആറളം പഞ്ചായത്ത് മുൻ അംഗം ഷോക്കേറ്റ് മരിച്ചു

ഇ പി ജയരാജൻ സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും ഇടയിലെ പാലം: രമേശ് ചെന്നിത്തല

Aswathi Kottiyoor
WordPress Image Lightbox