20ന് പുലര്‍ച്ചെ നാലരയോടെ അല്ലപ്ര കുറ്റിപ്പാടം അംഗണവാടിക്ക് സമീപം റോഡില്‍ ഒരാള്‍ പരിക്ക് പറ്റിക്കിടക്കുന്നതായി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളി എത്തുന്നത്. പൊലീസ് സംഘം ഉടനെ സ്ഥലത്തെത്തി. ചോരയൊലിപ്പിച്ച് അബോധാവസ്ഥയില്‍ കിടന്ന 40 വയസ് തോന്നിക്കുന്നയാളെ പെട്ടെന്ന് പൊലീസ് സംഘം തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് പരിക്ക് ഗുരുതരമാണെന്ന് കണ്ട് കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്കും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റി. പരിക്കേറ്റ ആള്‍ ട്രോമ ഐസിയുവില്‍ അബോധാവസ്ഥയില്‍ കഴിയുന്നതിനാല്‍ മൊഴിയെടുക്കാനോ ആള്‍ ആരാന്നെന്ന് തിരിച്ചറിയാനോ സാധിച്ചിട്ടില്ല എന്ന് പൊലീസ് പറഞ്ഞു
- Home
- Uncategorized
- അതിഥിത്തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം, അബോധാവസ്ഥയില്‍: നാലു പേര്‍ അറസ്റ്റില്‍