27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • നെഞ്ചിടിപ്പോടെ രാജ്യം; രക്ഷാദൗത്യം അവസാന നിമിഷം പ്രതിസന്ധി, തൊഴിലാളികളെ എയർലിഫ്റ്റ് ചെയ്യും
Uncategorized

നെഞ്ചിടിപ്പോടെ രാജ്യം; രക്ഷാദൗത്യം അവസാന നിമിഷം പ്രതിസന്ധി, തൊഴിലാളികളെ എയർലിഫ്റ്റ് ചെയ്യും

ദില്ലി: ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയ 41തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിൽ നേരിയ പ്രതിസന്ധി. ഡ്രില്ലിങ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിക്കുകയായിരുന്നു. എന്നാൽ എൻഡിആർഎഫ് സംഘം യന്ത്രം നന്നാക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുമ്പ് പാളി മുറിച്ചുമാറ്റാനും ശ്രമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വൈകുമെന്നാണ് പുറത്തുവരുന്ന വിവരം.

ഡ്രില്ലിങ്ങ് യന്ത്രത്തിന്റെ ബ്ലേഡ് തകരാറിലായത് പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് ട്രഞ്ച്‍ലസ് മെഷീൻ വിദഗ്ധൻ കൃഷ്ണൻ ഷൺമുഖൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുമ്പ് പാളിയിൽ ഇടിച്ച് ചളുങ്ങിയ 800 മില്ലീ മീറ്റർ പൈപ്പ് മുറിച്ചുനീക്കേണ്ടതുണ്ട്. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താൻ പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്നും കൃഷ്ണൻ ഷൺമുഖൻ പറഞ്ഞു

Related posts

30 സെക്കന്റ് മാത്രം; ബിഎംഡബ്ല്യുവിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം കവര്‍ന്നു; യുവാക്കള്‍ക്കായി അന്വേഷണം

Aswathi Kottiyoor

കൊട്ടിയൂർ പഞ്ചായത്തിലെ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്റ്റ് സംഘമെത്തി

Aswathi Kottiyoor

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് തെളിവുമൂല്യമില്ല; നിര്‍ണായക പരാമര്‍ശവുമായി സുപ്രീംകോടതി.

Aswathi Kottiyoor
WordPress Image Lightbox