21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി; നവകേരള സദസിൽ മുഖ്യമന്ത്രിക്ക് മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം’; അഭിനന്ദിച്ച് സന്തോഷ് കീഴാറ്റൂർ
Uncategorized

‘കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി; നവകേരള സദസിൽ മുഖ്യമന്ത്രിക്ക് മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം’; അഭിനന്ദിച്ച് സന്തോഷ് കീഴാറ്റൂർ

നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. നവകേരള സദസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അവശ കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയവയേക്കുറിച്ചുള്ള ആവശ്യങ്ങൾക്കാണ് തീർപ്പായതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് സന്തോഷ് കീഴാറ്റൂർ നവകേരള സദസിനേയും സർക്കാരിനേയും അഭിനന്ദിക്കുന്നത്. അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് താരം അറിയിച്ചു.

കലാകാരന്മാർ അവശന്മാരല്ലെന്നും കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി വർധിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടുതരാം എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് സ്ഥാപിക്കും. ഇതിന് തോപ്പിൽ ഭാസി സ്മാരക നാടകശാല എന്നായിരിക്കും പേരെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. നവകേരള സദസ് ജനപ്രിയമാവുന്നു. കൈയ്യടിക്കേണ്ടവർക്ക് കയ്യടിക്കാം, വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കുക എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related posts

ഉപതെരഞ്ഞെടുപ്പിൽ പത്തിടത്ത് എൽഡിഎഫും യുഡിഎഫും, മൂന്നിടത്ത് ബിജെപി; കണക്കിൽ തുല്യമെങ്കിലും എൽഡിഎഫിന് വൻ നേട്ടം

Aswathi Kottiyoor

വൈൻഷോപ്പിൽ മോഷ്ടിക്കാൻ കയറി, കുടിച്ച് ബോധം കെട്ട് കിടന്നു, കള്ളനെ കയ്യോടെ പൊക്കി പൊലീസ്

Aswathi Kottiyoor

‘ഗവർണർ നിയമസഭയെ അപമാനിച്ചു’; ആരിഫ് മുഹമ്മദ് ഖാനെതിരെ കെ മുരളീധരൻ

Aswathi Kottiyoor
WordPress Image Lightbox