23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • ഉളിക്കൽ മണിപ്പാറയിൽ കട കത്തിനശിച്ചു
Uncategorized

ഉളിക്കൽ മണിപ്പാറയിൽ കട കത്തിനശിച്ചു

ഉളിക്കൽ: മണിപ്പാറയിൽ കട കത്തിനശിച്ചു. മണിപ്പാറയിലെ ഹസൻ സ്റ്റോറാണ് തീപിടിച്ച് കത്തിനശിച്ചത്. കടയിലുണ്ടായിരുന്ന ഫ്രിഡ്ജ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ, പലചരക്കുകൾ ഉൾപ്പെടെ കത്തി നശിച്ചു. ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. തിങ്കളാഴ്ച വെളുപ്പിന് 1.30 യോടെ ആണ് സംഭവം. കടയിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ രാത്രിയിൽ തന്നെ പോലീസിനെ അറിയിക്കുക ആയിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇരിട്ടി ഫയർ ഫോഴ്സ് എത്തി തീ അണച്ചു. സീനിയർ ഫയർ ഫോഴ്സ് ഓഫിസർ മെഹ്‌റൂഫിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ അനീഷ് മാത്യു, അരുൺ കുമാർ, അനൂപ്, റോബിൻ, ഡ്രൈവർ അനു എന്നിവർ ചേർന്നാണ് തീ അണച്ചത്.

Related posts

തിരുവനന്തപുരം പേട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജ്ജുൻ

Aswathi Kottiyoor

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കൈയ്യടക്കി തെരുവ് നായ്ക്കൾ –

Aswathi Kottiyoor

ആലപ്പുഴയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ചു;സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു

WordPress Image Lightbox