• Home
  • Uncategorized
  • ആഡംബര ബസ് കേരളത്തിലെത്തി; വിവാദങ്ങൾക്കിടെ നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം
Uncategorized

ആഡംബര ബസ് കേരളത്തിലെത്തി; വിവാദങ്ങൾക്കിടെ നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം

കാസർകോട്: പിണറായി സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം. മഞ്ചേശ്വം മണ്ഡലത്തിലെ
പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ച ബസ്,എആർ ക്യാംപിലേക്ക് മാറ്റി.അതേസമയം, നവകേരള സദസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായുള്ള ആ‍ഡംബര ബസ്സിനായി ഇളവുകള്‍ വരുത്തികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പിറക്കിയ വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബസ്സിനായി പ്രത്യേക ഇളവുകള്‍ വരുത്തികൊണ്ട് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നവകേരള ബസ്സിനുള്ള ആഡംബര ബസ്സിന്‍റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്.

Related posts

തമിഴ്നാട്ടിലെ പ്രളയ ബാധിതർക്ക് കൈത്താങ്ങായി കേരളം, ആറ് ലോഡ് അയച്ചു, അഞ്ച് ലോഡ് തയ്യാർ, ഇനി വേണ്ടത് പാത്രങ്ങൾ

Aswathi Kottiyoor

കൊട്ടിയൂര്‍:പെരുമ്പാമ്പിനെ പിടികൂടി

Aswathi Kottiyoor

അപകടങ്ങള്‍ ഒഴിയാതെ കാക്കാഴം പാലം

Aswathi Kottiyoor
WordPress Image Lightbox