25.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • ‘ഖനന വരുമാനത്തിൽ റെക്കോഡ് വർധനവ് നേടി സംസ്ഥാനം’; ഏറ്റവുമധികം വരുമാനം പാലക്കാട് ജില്ലയില്‍ നിന്നെന്ന് മന്ത്രി
Uncategorized

‘ഖനന വരുമാനത്തിൽ റെക്കോഡ് വർധനവ് നേടി സംസ്ഥാനം’; ഏറ്റവുമധികം വരുമാനം പാലക്കാട് ജില്ലയില്‍ നിന്നെന്ന് മന്ത്രി

തിരുവനന്തപുരം: ഖനന വരുമാനത്തില്‍ സംസ്ഥാനം റെക്കോഡ് വര്‍ധനവ് നേടിയെന്ന് മന്ത്രി പി രാജീവ്. നടപ്പുസാമ്പത്തികവര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273.97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് വരുമാനം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 70% വരുമാനം ഇക്കൊല്ലം വര്‍ധിച്ചിട്ടുണ്ടെന്ന് രാജീവ് പറഞ്ഞു.

2016ല്‍ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു. ഇത്രയും ക്വാറികളില്‍ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 651 ക്വാറികളില്‍ നിന്നാണ് 273.97 കോടി രൂപ സര്‍ക്കാരിന് ലഭിച്ചത്. എല്ലാ ജില്ലകളിലും വരുമാന വര്‍ധനവ് ഉണ്ടായി. പാലക്കാട് ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം വരുമാനം ഉണ്ടായതെന്നും മന്ത്രി അറിയിച്ചു.പി രാജീവിന്റെ കുറിപ്പ്: ഖനന വരുമാനത്തില്‍ റെക്കോഡ് വര്‍ദ്ധനവ് നേടി സംസ്ഥാനം. ഈ വര്‍ഷം ഒക്ടോബര്‍ വരെ 70 ശതമാനം വരുമാനം വര്‍ദ്ധിപ്പിച്ച് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്. നടപ്പുസാമ്പത്തികവര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273.97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് വരുമാനം രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ നേടിയതിനേക്കാള്‍ 70% വരുമാനം ഇക്കൊല്ലം വര്‍ദ്ധിച്ചിട്ടുണ്ട്. ഇ- ഓഫീസ്, കോമ്പസ് സോഫ്‌റ്റ്വെയര്‍ തുടങ്ങി ഈ സര്‍ക്കാരിന്റെ കാലത്ത് വകുപ്പില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഫലമായാണ് വര്‍ദ്ധനവ് ഉണ്ടായത്

Related posts

നവകേരള സദസിൽ പങ്കെടുക്കാനെത്തി, കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ചികിത്സാ സംബന്ധമായി പരാതി നൽകാനെത്തിയ ആൾ

Aswathi Kottiyoor

2വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ‘തുടർ നടപടികളോട് താല്‍പര്യമില്ല’, അന്വേഷണത്തോടെ സഹകരിക്കാതെ ബന്ധുക്കൾ

Aswathi Kottiyoor

ഗ്രോ വാസുവിനെ കോടതി വെറുതേ വിട്ടു.

Aswathi Kottiyoor
WordPress Image Lightbox