24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ചാർജിങ് പ്ലഗിൽ നിന്ന് ഷോർട്ട് സർക്യൂട്ട്; യുപിയിൽ ട്രെയിനു തീപിടിച്ചു, 8 പേർക്ക് പരുക്ക്
Uncategorized

ചാർജിങ് പ്ലഗിൽ നിന്ന് ഷോർട്ട് സർക്യൂട്ട്; യുപിയിൽ ട്രെയിനു തീപിടിച്ചു, 8 പേർക്ക് പരുക്ക്

ഉത്തർ പ്രദേശിൽ ട്രെയിനു തീപിടിച്ച് 8 പേർക്ക് പരുക്ക്. ന്യൂഡൽഹി – ദർഭംഗ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ട്രെയിനിൻ്റെ മൂന്ന് സ്ലീപ്പർ കോച്ചുകൾ കത്തിനശിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരും ഗുരുതരാവസ്ഥയിലല്ല എന്ന് അധികൃതർ അറിയിക്കുന്നു.

ട്രെയിൻ ഉത്തർ പ്രദേശിലെ സാര ഭോപട് റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ എസ് 1 കോച്ചിൽ നിന്ന് തീയും പുകയും ഉയരുന്നത് സ്റ്റേഷൻ മാസ്റ്ററിൻ്റെ ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്റർ വിവരം ഡ്രൈവറെയും ഗാർഡിനെയും അറിയിച്ചു. ഇതിനിടെ ട്രെയിനിലെ യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിക്കുകയും ചെയ്തു. തീപിടുത്തത്തിൽ എസ് 1, എസ് 2, എസ് 3 എന്നീ കോച്ചുകൾ കത്തിനശിച്ചു. ഒരു സ്ലീപ്പർ കോച്ചും രണ്ട് ജനറൽ കോച്ചുകളുമാണ് കത്തിനശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. യാത്രക്കാരിൽ ഒരാൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി ചാർജർ ചാർജിംഗ് പ്ലഗിൽ കുത്തിയപ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീ കത്തുകയായിരുന്നു എന്നാണ് വിവരം.

തീപിടുത്തമുണ്ടായതോടെ ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം ഏകദേശം 3 മണിക്കൂർ തടസപ്പെട്ടു. കത്തിയ മൂന്ന് കോച്ചുകളും ട്രെയിനിൽ നിന്ന് നീക്കുകയും ചെയ്തു.

Related posts

പുല‍ര്‍ച്ചെ കേരളത്തിൽ നിന്ന് പുറപ്പെടേണ്ട മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ കൂടി റദ്ദാക്കി

‘വ്യാപാര സംരക്ഷണ യാത്ര’യുമായി വ്യാപാരി വ്യവസായി; സംസ്ഥാനത്തെ കടകൾ അടച്ചിടും

Aswathi Kottiyoor

കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ്; ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox