30.6 C
Iritty, IN
May 13, 2024
  • Home
  • Uncategorized
  • ഒഴിഞ്ഞതോ, ഒഴിപ്പിച്ചതോ? പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ബാബര്‍ അസം!
Uncategorized

ഒഴിഞ്ഞതോ, ഒഴിപ്പിച്ചതോ? പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ബാബര്‍ അസം!

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ബാബര്‍ അസം രാജിവിച്ചു. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബറിന്റെ രാജി. ഏറെ പ്രതീക്ഷയോടെ വന്ന പാകിസ്ഥാന് അഞ്ചാം സ്ഥാനത്ത് മാത്രമാണ് അവസാനിപ്പിക്കാന്‍ സാധിച്ചത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ടീമുകളോട് പരാജയപ്പെടുകയും ചെയ്തു. താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പകരക്കാരനെ ഇതുവരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി എന്നിവരില്‍ ഒരാള്‍ നായകനായേക്കും.

ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാല്‍ ശരിയായ സമയത്താണ് തീരുമാനമെടുത്തതെന്നും ബാബര്‍ രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്ഥാന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും ഇനിയും കളിക്കുമെന്നും ബാബര്‍ വ്യക്തമാക്കി. തന്നെ ഉത്തരവാദിത്തം ഏല്‍പ്പിച്ച പിസിബിക്ക് ബാബര്‍ നന്ദി പറഞ്ഞു

Related posts

മഴക്കെടുതി; വയനാട്ടിൽ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

Aswathi Kottiyoor

അയോധ്യ പ്രാണപ്രതിഷ്ഠ; അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി നിയമവിദ്യാര്‍ത്ഥികള്‍

Aswathi Kottiyoor

നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’: ‘പ്രതിഷേധ’ പോസ്റ്റുമായി രേണു രാജ്

Aswathi Kottiyoor
WordPress Image Lightbox