• Home
  • Uncategorized
  • പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആവും; സന്ദേശം കിട്ടിയവര്‍ ജാഗ്രതൈ
Uncategorized

പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആവും; സന്ദേശം കിട്ടിയവര്‍ ജാഗ്രതൈ

ദില്ലി: കെവൈസി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യും എന്ന വ്യാജ സന്ദേശം പലര്‍ക്കും ലഭിച്ചിട്ടുള്ളതാണ്. സമാന രീതിയില്‍ ഇന്ത്യാ പോസ്റ്റുമായി ബന്ധപ്പെട്ട ഒരു സന്ദേശം ഇപ്പോള്‍ പലരുടെയും ഫോണിലേക്ക് എത്തിയിരിക്കുന്നു. പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്‍റ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും എന്നാണ് മൊബൈല്‍ ഫോണുകളിലേക്ക് എത്തിയ സന്ദേശത്തില്‍ പറയുന്നത്. ഈ മെസേജ് സത്യമോ എന്ന് പരിശോധിക്കാം. ഇന്ത്യാ പോസ്റ്റ് പെയ്‌മെന്‍റ് ബാങ്ക് കെവൈസി ലോഗിന്‍ എന്ന ലിങ്ക് സഹിതമാണ് സന്ദേശം മൊബൈല്‍ ഫോണുകളിലേക്ക് വരുന്നത്. നിങ്ങളുടെ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്‍റ് ബാങ്ക് അക്കൗണ്ട് ഇന്ന് ബ്ലോക്ക് ചെയ്യപ്പെടും. അതിനാല്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യുക. ഇതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്നും പറഞ്ഞാണ് സന്ദേശം വ്യാപകമായിരിക്കുന്നത്.

വസ്‌തുത

എന്നാല്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം. ‘ഇന്ത്യാ പോസ്റ്റ് ഇത്തരം സന്ദേശങ്ങള്‍ ഒരിക്കലും അക്കൗണ്ട് ഉപഭോക്‌താക്കള്‍ക്ക് അയക്കാറില്ല. ഇത്തരം വ്യാജ സന്ദേശങ്ങള്‍ കണ്ട് വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആരുമായും പങ്കുവെയ്‌ക്കാനും പാടില്ല’ എന്ന് പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാനാണ് സാധ്യത. ഈ മുന്നറിയിപ്പ് ഇന്ത്യാ പോസ്റ്റ് വിഭാഗം മുമ്പും പുറപ്പെടുവിച്ചിരുന്നു.

Related posts

2023 _24 വർഷത്തെ ബെസ്റ്റ് സ്കൂൾ അവാർഡ് പേരാവൂർ സെൻറ് ജോസഫ് ഹൈസ്കൂളിന് ലഭിച്ചു.

Aswathi Kottiyoor

ഡെങ്കിപ്പനി: കൊതുകുകൾ വളരുവാനുള്ള എല്ലാ സാഹചര്യവും ഒ‍ഴിവാക്കണമെന്ന് മന്ത്രി, പ്രത്യേക നിര്‍ദ്ദേശങ്ങള്‍

Aswathi Kottiyoor

എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം

Aswathi Kottiyoor
WordPress Image Lightbox