31.2 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • നവകേരള സദസിന് നയാപൈസ നല്‍കില്ല; പണം പിൻവലിച്ച് പ്രമേയം പാസാക്കി ശ്രീകണഠപുരം നഗരസഭ
Uncategorized

നവകേരള സദസിന് നയാപൈസ നല്‍കില്ല; പണം പിൻവലിച്ച് പ്രമേയം പാസാക്കി ശ്രീകണഠപുരം നഗരസഭ

യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ബഹിഷ്‌കരിച്ച നവകേരള സദസിന് ശ്രീകണ്ഠപുരം നഗരസഭ പണം അനുവദിച്ചത് വിവാദമായതിന് പിന്നാലെ പണം പിന്‍വലിച്ച് പ്രമേയം പാസാക്കി ശ്രീകണഠപുരം നഗരസഭ. ഇന്നുചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ തുക നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചത്.യു.ഡി.എഫ് നവകേരള സദസ് സംസ്ഥാന വ്യാപകമായി ബഹിഷ്‌കരിച്ചിരുന്നു.നവകേരള സദസ്സിന് നയാപൈസപോലും നല്‍കില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. ഫിലോമിന അറിയിച്ചു. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഇടതുപക്ഷത്തിന്റെ ഒരംഗം ഒരംഗം പോലും പങ്കെടുത്തില്ല. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭകളോ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ നവകേരള സദസിന് ഒരു തുകയും നല്‍കേണ്ടതില്ലന്ന് നേരത്തെ മുന്നണി തീരുമാനിച്ചിരുന്നു.

Related posts

ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായി; ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 7 വർഷം തടവ്

Aswathi Kottiyoor

കരുവന്നൂർ: എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും; സിപിഐഎമ്മിന്റെ സ്വത്ത്‌ വിവരങ്ങൾ ഹാജരാക്കണം

Aswathi Kottiyoor

സിദ്ധാര്‍ത്ഥന്റെ മരണം: ‘വിസിയെ സസ്പെൻഡ് ചെയ്തതിനോട് യോജിക്കാനാകില്ല’; ഗവർണർക്കെതിരെ ചിഞ്ചുറാണി

Aswathi Kottiyoor
WordPress Image Lightbox