24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നാടിന്‍റെ സ്നേഹം സഹായധനമായെത്തി, കരൾ മാറ്റിവയ്ക്കാൻ എല്ലാം തയ്യാർ; പക്ഷേ കാത്തുനിൽക്കാതെ അജീഷ് യാത്രയായി
Uncategorized

നാടിന്‍റെ സ്നേഹം സഹായധനമായെത്തി, കരൾ മാറ്റിവയ്ക്കാൻ എല്ലാം തയ്യാർ; പക്ഷേ കാത്തുനിൽക്കാതെ അജീഷ് യാത്രയായി

കുട്ടനാട്: നാടിന്റെ സഹായത്തിന് കാത്ത് നിൽക്കാതെ അജീഷ് യാത്രയായി. കരൾ രോഗബാധിതനായ തലവടി 11-ാം വാർഡിൽ മുണ്ടുകാട്ട് വീട്ടിൽ രാമചന്ദ്രന്റെ മകൻ അജീഷ് കുമാറാണ് (40) നാടിന്റ സഹായത്തിന് കാത്ത് നിൽക്കാതെ യാത്രയായത്. അടുത്ത ദിവസം കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിയിരുന്ന അജീഷാണ് മരണത്തിന് കീഴടങ്ങിയത്.അജീഷിന്റെ ചികിത്സക്കായി നാട്ടുകാർ സഹായ നിധി സമാഹരിച്ച് വരുകയയിരുന്നു. കഴിഞ്ഞ 5 ന് തലവടി 8, 9, 10, 11,1 2, 13 വാർഡുകളിൽ നിന്ന് 6 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു. രണ്ടാം ഘട്ടമായി മറ്റ് വാർഡുകളിലേക്ക് പോകുന്നത് സംബന്ധിച്ച ആലോചന നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അജീഷ് കഴിഞ്ഞ രണ്ടര മാസമായി എറണാകുളം അമ്യത മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

സംസ്കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് സഹോദരൻ സന്തോഷിന്റെ വസതിയിൽ. മാതാവ്: രഗ്നമ്മ. ഭാര്യ: മായാദേവി. പ്ലസ് വൺ വിദ്യാർഥിയായ ഏകമകൻ അഭിജിത്ത്.

Related posts

‘ബില്ലുകളിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി നേരിട്ടെത്തണം’; കലാമണ്ഡലം ചാൻസലർ നിയമനത്തെയും വിമർശിച്ച് ഗവർണർ

Aswathi Kottiyoor

തട്ടം കാണുമ്പോൾ സംഘികൾക്ക് മാത്രമല്ല അലർജി; സിപിഎമ്മിന് ഇസ്‌ലാമോഫോബിയ’

Aswathi Kottiyoor

*ജോർജ്ജ് പൊക്കത്തായിൽ അച്ചൻറെ ഭൗതീകശരീരം ഇന്ന് 2 മണി മുതൽ അഞ്ചു മണിവരെ ചുങ്കത്തറ സെൻമേരിസ് ദേവാലയത്തിൽ പൊതുദർശനത്തിന്, സംസ്കാര ശുശ്രൂഷകളുടെ ക്രമീകരണം*

Aswathi Kottiyoor
WordPress Image Lightbox