23.2 C
Iritty, IN
December 9, 2023
  • Home
  • Uncategorized
  • തട്ടം കാണുമ്പോൾ സംഘികൾക്ക് മാത്രമല്ല അലർജി; സിപിഎമ്മിന് ഇസ്‌ലാമോഫോബിയ’
Uncategorized

തട്ടം കാണുമ്പോൾ സംഘികൾക്ക് മാത്രമല്ല അലർജി; സിപിഎമ്മിന് ഇസ്‌ലാമോഫോബിയ’

കോഴിക്കോട്‍ ∙ ‘തട്ടം വിവാദത്തിൽ’ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിനെതിരെ എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്യൂണിസ്റ്റുകൾക്കു കൂടിയാണെന്നു ഫാത്തിമ തഹ്‌ലിയ സമൂഹമാധ്യമത്തിൽ കുറിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ പരാമർശം. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന.

Related posts

കാവ്യപ്പെരുമ്പറ മുഴക്കിയ ഗദ്ദർ

Aswathi Kottiyoor

മാതാപിതാക്കളെ നോക്കാന്‍ വീട്ടിലെത്തിയ നഴ്സിനെ നിരവധി തവണ പീഡിപ്പിച്ച ദന്തഡോക്ടര്‍ അറസ്റ്റില്‍ –

Aswathi Kottiyoor

3260 കോടി പിന്നിട്ടു; കെഎസ്ഇബിയിൽ കുടിശിക നിവാരണയജ്ഞം

Aswathi Kottiyoor
WordPress Image Lightbox