25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കളേഴ്സ് ഓഫ് അറേബ്യ; നൊറാക്ക്‌ കളറിങ്-ചിത്രരചനാ മത്സരം നവംബർ 17ന് ദമാം ലുലുവിൽ
Uncategorized

കളേഴ്സ് ഓഫ് അറേബ്യ; നൊറാക്ക്‌ കളറിങ്-ചിത്രരചനാ മത്സരം നവംബർ 17ന് ദമാം ലുലുവിൽ

സൗദി കിഴക്കൻ പ്രവിശ്യയിലെ കോട്ടയം ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കോട്ടയം( നൊറാക്ക് ) ശിശുദിനത്തോടനുബന്ധിച്ച് കളേഴ്‌സ് ഓഫ് അറേബ്യ എന്ന പേരിൽ കുട്ടികൾക്കായി കളറിങ് – ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ 17 വെള്ളിയാഴ്‌ച്ച ദമ്മാം ലുലു മാളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്.വൈകിട്ട് 4.30 മുതൽ തുടങ്ങുന്ന മത്സരങ്ങളിൽ മൂന്നു വിഭാഗങ്ങളിൽ മത്സരം നടത്തപ്പെടും. വിജയികൾക്ക് അത്യാകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകുന്നതാണ്. പ്രവിശ്യയിലെ വിദ്യാഭ്യാസരംഗത്തെ പ്രമുഖർ സമ്മാനദാനചടങ്ങിൽ പങ്കെടുക്കും.

Related posts

*അടയ്ക്കത്തോട് മോസ്കോ കപ്പോളയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളാഘോഷങ്ങൾഇന്ന് തുടക്കമാവും *

Aswathi Kottiyoor

ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റുമോ? പ്രതിഷേധക്കടലായി കാലിക്കറ്റ് സർവകലാശാല

Aswathi Kottiyoor

പേട്ടയില്‍ രണ്ടുവയസുകാരിയുടെ തിരോധാനം; മൂന്ന് ടീമുകളായി തിരിഞ്ഞ് അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox