25.8 C
Iritty, IN
May 14, 2024
  • Home
  • Uncategorized
  • ലോറി അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു
Uncategorized

ലോറി അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാം വയലിന് സമീപം ചെത്തു കല്ല് കയറ്റിവന്ന ലോറി മറിഞ്ഞു പരിക്കേറ്റ ലോറി ഡ്രൈവർ മരി ച്ചു. കണ്ണൂർ ഇരിട്ടി തോലമ്പ്ര പാലിയോത്തിക്കൽ ഗോവിന്ദന്റെ മകൻ ദിലീപ് കുമാർ (53) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരിക്കു കയായിരുന്നു. റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് ലോറി തല കീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകൾക്കടിയിൽ പ്പെടുകയായിരുന്നു ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ സജീർ (37), മൊയ്ദീൻ (49) എന്നിവർക്കും പരിക്കേറ്റി രുന്നു. കുറ്റിയാം വയലിന് സമീപത്തെ ഒരു റിസോർട്ടിന്റെ നിർമ്മാണ പ്രവൃത്തിക്കായി ചെത്തുകല്ല് കൊണ്ടുവന്ന ലോറിയാണ് മറിഞ്ഞതെന്നാണ് സൂചന.

Related posts

വീണ്ടും സ്വർണവില മുകളിലേക്ക്; ആശങ്കയിൽ ഉപഭോക്താക്കൾ

അഭിമാന നേട്ടം! മലയാളി ഡോക്ടർക്ക് ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍; രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ ഡിഎന്‍ബി ബിരുദം

Aswathi Kottiyoor

രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധം തണുപ്പിക്കാതെ യൂത്ത് കോണ്‍ഗ്രസ്; ഇന്ന് കളക്ടറേറ്റ് മാര്‍ച്ച്

Aswathi Kottiyoor
WordPress Image Lightbox