26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • 30 അടി താഴ്ചയിൽ 12 അടിയോളം വെള്ളം, ആഴമേറിയ കിണറിനുള്ളിൽ അബദ്ധത്തിൽ വീണ് വസന്ത, പാഞ്ഞെത്തി ഫയർഫോഴ്സ്, രക്ഷ!
Uncategorized

30 അടി താഴ്ചയിൽ 12 അടിയോളം വെള്ളം, ആഴമേറിയ കിണറിനുള്ളിൽ അബദ്ധത്തിൽ വീണ് വസന്ത, പാഞ്ഞെത്തി ഫയർഫോഴ്സ്, രക്ഷ!

തിരുവനന്തപുരം: തിരുവനന്തപുരത്തെ കരകുളത്ത് കിണറിൽ വീണ വയോധികയെ ഫയർ ഫോഴ്സ് രക്ഷിച്ചു. കരകുളം പഞ്ചായത്തിലെ വഴയില- കല്ലയം റോഡിൽ വസന്ത ഭവനിൽ വസന്ത (65) വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടുകൂടി 30 അടിയോളം ആഴവും12 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടത്. വയോധിക അബദ്ധത്തിൽ കിണറിൽ വീണു എന്ന സന്ദേശം ലഭിച്ചയുടെ തന്നെ രക്ഷാപ്രവർത്തനത്തിന് ഫയർ ഫോഴ്സ് എത്തി. 30 അടിയോളം ആഴമുള്ള കിണറ്റിൽ സേനാംഗമായ അരുൺകുമാർ വി ആർ റോപ്പ്, നെറ്റ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങിയാണ് വസന്തയെ കരയ്ക്ക് എത്തിച്ചതെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. തിരുവനന്തപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.

Related posts

സൊമാറ്റോ ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂരമർദനം; നാലംഗ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ പരാതി

Aswathi Kottiyoor

കേരളത്തിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു, ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭാഗ്യകരം; സീതാറാം യെച്ചൂരി

Aswathi Kottiyoor

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമം; മലപ്പുറത്ത് രണ്ട് പേർ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox