27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലോഡ്ജിൽ എയർഗൺ കൊണ്ട് തലയ്ക്ക് വെടിവച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Uncategorized

ലോഡ്ജിൽ എയർഗൺ കൊണ്ട് തലയ്ക്ക് വെടിവച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ എയർഗൺ കൊണ്ട് നെറ്റിയിൽ വെടിയുതിർത്ത യുവാവ് മരിച്ചു. പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ദീൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം.കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞ മാസമാണ് യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയ്. ഗുരുതരമായി പരിക്കേറ്റ പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വയം വെടിവച്ചതാണെന്ന് പ്രാഥമിക നിഗമനം. എയർഗൺ ഉപയോഗിച്ചാണ് നെറ്റിയിൽ വെടിവെച്ചത്.

ചില കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ അസ്വസ്ഥനായിരുന്നെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷംസുദ്ദീനെ പിന്നീട് കോഴിക്കോട് മെഡി. കോളേജിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Related posts

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; വിശദമായ അന്വേഷണത്തിന് പൊലീസ്

Aswathi Kottiyoor

സിഐടിയു തൊഴിലാളികളുടെ മർദ്ദനത്തിൽ നടപടി; ബിപിസിഎൽ പ്ലാന്‍റിലെ കരാർ ഡ്രൈവർമാരുടെ പണിമുടക്ക് പിൻവലിച്ചു

Aswathi Kottiyoor

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിര്‍മ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം; സൗബിന് നോട്ടീസ്, ഷോൺ ആൻ്റണിയെ ചോദ്യം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox