25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിൻ 10 ദിവസം കസ്റ്റഡിയിൽ; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പൊലീസ്
Uncategorized

കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിൻ 10 ദിവസം കസ്റ്റഡിയിൽ; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പൊലീസ്

കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി. അതേ സമയം അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോ​ഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.
പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണം. ഇക്കാര്യങ്ങൾക്ക് വേണ്ടിയാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. സ്ഫോടന വസ്തുക്കൾ മാർട്ടിൻ‌ പല സ്ഥലങ്ങളിൽ നിന്നാണ് മാർട്ടിൻ വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിച്ചത്? അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങൾ കൂടി പൊലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യവും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Related posts

വായ്പ എടുക്കാൻ മാത്രമല്ല, തിരിച്ചടയ്ക്കാനും കഴിയണം’: നൃത്തസംവിധായകൻ ജീവനൊടുക്കി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Aswathi Kottiyoor

കെജ്‌രിവാൾ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Aswathi Kottiyoor
WordPress Image Lightbox