23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കളിച്ചുകൊണ്ടിരുന്ന 5 വയസുകാരിയുടെ അടുത്തെത്തി, ലൈംഗികാതിക്രമം, മുത്തശ്ശി കണ്ട് ഒച്ചവെച്ചു; 58 കാരനെ പൊക്കി
Uncategorized

കളിച്ചുകൊണ്ടിരുന്ന 5 വയസുകാരിയുടെ അടുത്തെത്തി, ലൈംഗികാതിക്രമം, മുത്തശ്ശി കണ്ട് ഒച്ചവെച്ചു; 58 കാരനെ പൊക്കി

തിരുവനന്തപുരം: അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമണത്തിന് ശ്രമിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ പാങ്ങോട് വെളളംകുടി സ്വദേശി രജികുമാർ (58) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കല്ലറ പാങ്ങോട് ആണ് സംഭവം നടന്നത്. വൈകിട്ട് 5.30ഓടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിക്കുകയായിരുന്നു.

രജികുമാർ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട മുത്തശ്ശി ഒച്ച വെച്ചു. നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പൊലീസും സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തനായില്ല. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇന്ന് വൈകിട്ടാണ് പ്രതി രജികുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

164 ൽ 155 ബൂത്തിലും പിന്നിലായി, 31 ഇടത്ത് മൂന്നാമത്; മുകേഷ് കൊല്ലം എംഎൽഎ സ്ഥാനം രാജിവക്കണം: ബിന്ദു കൃഷ്ണ

Aswathi Kottiyoor

കഞ്ചാവ് ബാഗ് വീട്ടില്‍ വച്ചത് സുഹൃത്ത്’; കുടുക്കിയതെന്ന് റോബിന്‍

Aswathi Kottiyoor

പൊങ്കാല മഹോത്സവം കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരം ക്ലീൻ*

Aswathi Kottiyoor
WordPress Image Lightbox