27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • *കുട്ടിക്ക് പനി, രക്തം ഛര്‍ദിച്ചു, പരിശോധിച്ചപ്പോള്‍ ശ്വാസകോശത്തില്‍ സൂചി! പുറത്തെടുത്തത് കാന്തം ഉപയോഗിച്ച്‌*
Uncategorized

*കുട്ടിക്ക് പനി, രക്തം ഛര്‍ദിച്ചു, പരിശോധിച്ചപ്പോള്‍ ശ്വാസകോശത്തില്‍ സൂചി! പുറത്തെടുത്തത് കാന്തം ഉപയോഗിച്ച്‌*

ദില്ലി: ഏഴ് വയസ്സുകാരന്‍റെ ശ്വാസകോശത്തില്‍ കുടുങ്ങിയ തയ്യല്‍ സൂചി നീക്കം ചെയ്ത് ജീവന്‍ രക്ഷിച്ച്‌ ഡോക്ടര്‍മാര്‍.
കാന്തം ഉപയോഗിച്ചാണ് സൂചി പുറത്തെടുത്തത്. ദില്ലിയിലെ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

കുട്ടിക്ക് ആദ്യം കടുത്ത പനി ബാധിച്ചു. പിന്നാലെ രക്തം ഛര്‍ദിച്ചു. ഇതോടെ കുട്ടിയെ മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എക്സ്റേ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍ സൂചി കണ്ടെത്തി. ഇതോടെ കുട്ടിയെ ദില്ലിയെ എയിംസിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
കുട്ടിയുടെ ഇടത് ശ്വാസകോശത്തിലാണ് സൂചി കണ്ടെത്തിയത്. എങ്ങനെയാണ് സൂചി ശ്വാസകോശത്തില്‍ എത്തിയതെന്ന് വ്യക്തമല്ല. എയിംസിലെ പീഡിയാട്രിക് വിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. വിശേഷ് ജെയിൻ പറഞ്ഞത് പൊതുവെ ബ്രോങ്കോസ്കോപ്പി വഴിയാണ് ഇത്തരം വസ്തുക്കള്‍ നീക്കം ചെയ്യാറ് എന്നാണ്. സൂചി ശ്വാസകോശത്തില്‍ ആഴത്തില്‍ തറച്ചതിനാല്‍ ഈ രീതി പ്രായോഗികമായിരുന്നില്ല. തുടര്‍ന്നാണ് കാന്തം ഉപയോഗിച്ച്‌ സൂചി നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
ഈ കാന്തം ലഭ്യമല്ലായിരുന്നുവെങ്കില്‍ കുട്ടിക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ആവശ്യമായി വരുമായിരുന്നുവെന്ന് ഡോ. ജെയിന്‍ പറഞ്ഞു. 4 എം എം വീതിയും 1.5 എം എം കനവുമുള്ള കാന്തമാണ് ഉപയോഗിച്ചത്. സൂചി സുരക്ഷിതമായി പുറത്തെടുത്തു. കുട്ടി സുഖമായി ഇരിക്കുന്നുവെന്നും ഡിസ്ചാര്‍ജ് ചെയ്തെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
നേരത്തെ 9 മാസം പ്രായമുള്ള ഒരു കുട്ടി കമ്മല്‍ വിഴുങ്ങി ആശുപത്രിയിലെത്തിയിരുന്നു. ഇതും ഡോക്ടര്‍മാര്‍ പുറത്തെടുത്തു. നാല് വയസ്സുള്ള കുട്ടിയുടെ ഉള്ളില്‍ നിന്ന് വിസിലാണ് പുറത്തെടുത്തത്. കുട്ടികള്‍ ഇങ്ങനെ അറിയാതെ പലതും വിഴുങ്ങി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സംഭവങ്ങള്‍ കൂടിയിട്ടുണ്ടെന്ന് ഡോ. ജെയിന്‍ പറഞ്ഞു.
____________

Related posts

കെജ്‌രിവാളിൻ്റെ പിഎയെ പുറത്താക്കി വിജിലന്‍സ്; ആംആദ്മിയ്ക്ക് തിരിച്ചടി തുടരുന്നു

Aswathi Kottiyoor

2036 ഒളിമ്പിക്സിൽ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളെ ഉറപ്പാക്കാൻ ശ്രമിക്കും: രാജീവ് ചന്ദ്രശേഖര്‍

Aswathi Kottiyoor

കടമെടുപ്പ് പരിധി വെട്ടികുറച്ചിട്ടില്ല; കെ.എൻ.ബാലഗോപാൽ പറയുന്നത് പച്ചക്കള്ളമെന്ന് വി മുരളീധരൻ

Aswathi Kottiyoor
WordPress Image Lightbox