• Home
  • Uncategorized
  • നിരപരാധി, 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കുറ്റത്തിന് ജയിലിൽ 98 ദിവസം! യഥാർത്ഥ പ്രതി അയൽവാസി
Uncategorized

നിരപരാധി, 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കുറ്റത്തിന് ജയിലിൽ 98 ദിവസം! യഥാർത്ഥ പ്രതി അയൽവാസി

ഇടുക്കി: ഇടുക്കിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് ഒടുവിൽ നിരപരാധിയെന്ന് തെളിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീതിനെയാണ് ഡി എൻ എ ഫലം വന്നതോടെ നിരപരാധിയെന്ന് കണ്ടെത്തി. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് വിനീതിൻറെ നിയമ പോരാട്ടത്തെത്തുടർന്ന് അയൽവാസിയായ ശ്രീധരൻ എന്നയാളാണ് യഥാർഥ കുറ്റവാളിയെന്ന് തെളിഞ്ഞു.വയറുവേദനയുമായി ഉപ്പുതറ സർക്കാർ ആശുപത്രിയിലെത്തിയ പതിനാലുകാരി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. അർധ സഹോദരന്‍റെ കൂട്ടുകാരനായ വിനീതാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി മൊഴി. പിന്നീട് പെൺകുട്ടിയും അമ്മയും വിനീതല്ലെന്ന് പൊലീസിനോട് പറഞ്ഞതോടെ ഇയാളെ പറഞ്ഞുവിട്ടു. എന്നാൽ പീഡിപ്പിച്ചത് വിനീതാണെന്ന് വീണ്ടും പെൺകുട്ടി മൊഴി നൽകിയെന്നു പറഞ്ഞ് വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കേസിന്‍റെ വിചാരണക്കിടെ ഡി എൻ എ. ഫലം വന്നപ്പോളാണ് കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞത്.

Related posts

സുരേന്ദ്രന് ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ല ;കെ മുരളീധരൻ

Aswathi Kottiyoor

അനില്‍ ആന്റണിയുടെ മണ്ഡല പ്രകടന പത്രിക പുറത്തിറക്കി

Aswathi Kottiyoor

വന്ദേഭാരത്‌ എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, 9 കോച്ചുകളിലെ ജനൽചില്ലുകൾ പൊട്ടി

Aswathi Kottiyoor
WordPress Image Lightbox