25.4 C
Iritty, IN
June 2, 2024
  • Home
  • Uncategorized
  • 14 ജില്ലകളിലും ജാഗ്രത നിർദ്ദേശം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി; 3 ജില്ലകളിൽ അതിശക്ത മഴ! 3 നാൾ തുടരും
Uncategorized

14 ജില്ലകളിലും ജാഗ്രത നിർദ്ദേശം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി; 3 ജില്ലകളിൽ അതിശക്ത മഴ! 3 നാൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. സംസ്ഥാനത്താകെ കനത്തമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പുതിയ പ്രവചനം. ഇതനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 3 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും ബാക്കി 11 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് തുടരുന്നത്. പുതിയ അറിയിപ്പിൽ കോട്ടയത്തും, കാസർകോടും കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിരുന്നത്.

Related posts

മറ്റപ്പള്ളിയിൽ വൈകാരിക രംഗങ്ങൾ; മന്ത്രിയുടെ കാലുപിടിച്ച് കരഞ്ഞ് വയോധിക, കുടിയിറക്കരുതെന്ന് ആവശ്യം

Aswathi Kottiyoor

കൊച്ചിയിലെ പൊലീസ് മര്‍ദനം; റിനീഷിന്റെ അമ്മ ഡിജിപിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കി

Aswathi Kottiyoor

‘തൃശൂരെടുക്കാൻ’ ചർച്ച കൊഴുക്കുന്നു ; ‘പ്രതാപന്‍ തുടരും പ്രതാപത്തോടെ’, ശേഷം ‘സുനിലേട്ടന് ഒരോട്ട്’ പോസ്റ്ററുകളും

Aswathi Kottiyoor
WordPress Image Lightbox