മലപ്പുറം: കത്വ ഫണ്ട് തട്ടിപ്പ് കേസ് ഫയലിൽ സ്വീകരിച്ചെന്ന കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിന്‍റെ പകർപ്പുമായി യൂത്ത് ലീഗ് നേതാക്കളെ വെല്ലുവിളിച്ച് കെ ടി ജലീൽ രംഗത്ത്. സി കെ സുബൈറിനെയും പി കെ ഫിറോസിനെയും കുറ്റവിമുക്തരാക്കിയ പൊലീസ് റിപ്പോർട്ട് തള്ളികൊണ്ട് കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകർപ്പാണ് ജലീൽ പുറത്തുവിട്ടത്. ഇന്ത്യൻ ശിക്ഷാനിയമം u/s 420 r/w 34 അനുസരിച്ച് ശിക്ഷാർഹമായ കുറ്റത്തിന് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ, CC409/23 ആയി കേസ് ഫയലിൽ സ്വീകരിച്ചിരിക്കുന്നുവെന്നുമാണ് ഉത്തരവിലുള്ളതെന്ന് ജലീൽ വിവരിച്ചിട്ടുണ്ട്. കുറ്റാരോപിതരായ രണ്ടു പേർക്കും സമൻസ് അയച്ചെന്നും കേസ് 9.2.2024 ന് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.