31.2 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • പരാതി ഉന്നയിച്ച ആളുടെ മുന്നിലിട്ട് മര്‍ദിച്ചു, കാലുതിരുമിച്ചു; എസ്‌ഐ മര്‍ദിച്ചെന്ന് പരാതിക്കാരനായ 19വയസുകാരന്‍
Uncategorized

പരാതി ഉന്നയിച്ച ആളുടെ മുന്നിലിട്ട് മര്‍ദിച്ചു, കാലുതിരുമിച്ചു; എസ്‌ഐ മര്‍ദിച്ചെന്ന് പരാതിക്കാരനായ 19വയസുകാരന്‍

പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ എസ്‌ഐ മര്‍ദിച്ചെന്ന് പരാതി. താന്‍ പരാതി ഉന്നയിച്ച ആളുടെ മുന്നില്‍വച്ച് തന്നെ മര്‍ദിച്ചെന്നാണ് 19 വയസുകാരന്റെ പരാതി. നന്ദികുളങ്ങര സ്വദേശിയായ അഗ്നേഷാണ് പരാതിക്കാരന്‍. എസ് ഐ തന്നെക്കൊണ്ട് കാലുതിരുമിച്ചെന്നും യുവാവ് റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.അയല്‍വാസിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഗ്നേഷ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ കാര്യങ്ങള്‍ ചോദിച്ചറിയാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് തന്നെ മര്‍ദിച്ചെന്നാണ് യുവാവിന്റെ പരാതി. പൊലീസിന്റെ മര്‍ദനത്തില്‍ ഇയാളുടെ നെഞ്ചിന് പരുക്കേറ്റിട്ടുണ്ട്.

Related posts

ഓട്ടം കഴിഞ്ഞ് വണ്ടി കഴുകുന്നതിനിടെ ദാ ഒരു പൊതി, തുറന്നിട്ടും ഇന്ദ്രജിത്തിന്റ കണ്ണ് മഞ്ഞളിച്ചില്ല, നല്ല മാതൃക

Aswathi Kottiyoor

100 വയസ്സ് പിന്നിട്ട മരമുത്തശ്ശി, മരം മുറിക്കെതിരെ ഒറ്റയാൾ പ്രതിഷേധം, സമരക്കാരനെ നേരിടാൻ നാട്ടുകാർ, ഒടുവിൽ…

Aswathi Kottiyoor

മോദിയുടെ റോഡ് ഷോയ്ക്ക് അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുടെ കറുത്ത ടീ–ഷർട്ട് അഴിപ്പിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox