24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സീ യൂ ലങ്ക…; ആധികാരികമായി സെമിയിലേക്ക് ടീം ഇന്ത്യ; വിജയം 302 റണ്‍സിന്‌
Uncategorized

സീ യൂ ലങ്ക…; ആധികാരികമായി സെമിയിലേക്ക് ടീം ഇന്ത്യ; വിജയം 302 റണ്‍സിന്‌

ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ. ഇന്ത്യയുയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യത്തെ മറികടക്കാനിറങ്ങിയ ശ്രീലങ്ക ഇന്ത്യന്‍ ബൗളേഴ്‌സിന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 55 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 302 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് നേടാനായത്.താന്‍ എപ്പോഴും ഹീറോയാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്ന മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനവും സിറാജിന്റെ മൂന്ന് വിക്കറ്റ് നേട്ടവും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേട്ടമുണ്ടാക്കിയ ബുംമ്രയും ജഡേജയും ഓരോവിക്കറ്റ് വീതം സ്വന്തമാക്കി. ഒരുഘട്ടത്തില്‍ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് ശ്രീലങ്ക പുറത്താകുമെന്ന് തോന്നിച്ചെങ്കിലും 55 വരെയെങ്കിലും സ്‌കോര്‍ എത്തി. മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യയ്ക്ക് മുകളില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയാതെയാണ് ശ്രീലങ്കയുടെ പരാജയം. തുടര്‍ച്ചയായ ഏഴാമത്തെ വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമിയിലെത്തി.

Related posts

രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ശോഭാ സുരേന്ദ്രനും സുധാകരനും നന്ദകുമാറിനും ഇ പിയുടെ വക്കീല്‍ നോട്ടീസ്

Aswathi Kottiyoor

കരടി – കൊടോളിപ്രം പൈപ്പ് ലൈൻ;പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

Aswathi Kottiyoor

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Aswathi Kottiyoor
WordPress Image Lightbox