27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഇന്ന് കേരളപിറവി; ഐക്യകേരളത്തിന് ഇന്ന് 65 വയസ്സ്
Uncategorized

ഇന്ന് കേരളപിറവി; ഐക്യകേരളത്തിന് ഇന്ന് 65 വയസ്സ്

ഇന്ന് കേരളപിറവി. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപം കൊണ്ടത്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളം ഭൂപടത്തില്‍ വരാന്‍ ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു. ഒടുവില്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി നടന്ന പോരാട്ടങ്ങള്‍ വിജയം കണ്ട ദിവസം 1956 നവംബര്‍ 1. രൂപീകരിക്കപ്പെടുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

65 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നവംബര്‍ മാസമെത്തുമ്പോള്‍ ജില്ലകള്‍ 14 ആണ്. രാജ്യത്തെ തന്നെ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടി. ആരോഗ്യവിദ്യാഭ്യാസമേഖലകളില്‍ ലോകത്തിനാകെ മാതൃകയായി നമ്മുടെ കൊച്ചു കേരളം. കേരളത്തോടൊപ്പം ഈ ദിനം ആഘോഷിക്കുന്ന മറ്റു ചില സംസ്ഥാനങ്ങള്‍ കൂടിയുണ്ട്. കര്‍ണാടക, ഹരിയാന, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും രൂപം കൊണ്ടത് നവംബര്‍ ഒന്നിനാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മലയാളികള്‍ക്ക് കേരളപിറവി ആശംസകള്‍ നേര്‍ന്നു. കൂടാതെ, നരേന്ദ്രമോദിയും കേരളപിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസ നേര്‍ന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍. മനോഹരമായ പ്രകൃതിഭംഗിയും അവിടുത്തെ ജനങ്ങളുടെ അധ്വാനശീലത്തിനും കേരളം ലോകത്താകമാനം പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങള്‍ അവരുടെ വിവിധ മേഖലകളില്‍ വിജയം കൈവരിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related posts

കനത്ത ചൂട് മൂലം വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

‘വിളിച്ചിട്ട് ഓഫീസിൽ ആരും ഫോണെടുത്തില്ല’; യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ

Aswathi Kottiyoor

മൊബൈല്‍ എടുക്കാന്‍ വള്ളത്തിലേക്ക് നീന്തിയെത്താന്‍ ശ്രമം; മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox