തിരുവനന്തപുരം > ടെലിവിഷൻ സീരിയൽ നടി ഡോ.പ്രിയ അന്തരിച്ചു. നടൻ കിഷോർ സത്യയാണ് സമൂഹമാധ്യമത്തിലൂടെ മരണവാർത്ത പങ്കുവച്ചത്. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്ന് കിഷോർ സത്യ പറഞ്ഞു. പ്രിയ എട്ടുമാസം ഗർഭിണിയായിരുന്നുവെന്നും, കുഞ്ഞ് ഐസിയുവിൽ ആണെന്നും കിഷോർ കുറിപ്പിൽ വ്യക്തമാക്കി.
നിരവധി സീരിയലുകളിലൂടെ സുപരിചിതയാണ് നടി പ്രിയ. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്ന പ്രിയ ചെറിയ വേഷങ്ങളിലൂടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്‌നേഹം നേടിയെടുത്തത്.