• Home
  • Uncategorized
  • ‘അഭിഭാഷകന്റെ സേവനം വേണ്ട, സ്വന്തം നിലയ്ക്ക് കേസ് വാദിക്കും’; ഡൊമനിക് മാർട്ടിൻ കോടതിയിൽ
Uncategorized

‘അഭിഭാഷകന്റെ സേവനം വേണ്ട, സ്വന്തം നിലയ്ക്ക് കേസ് വാദിക്കും’; ഡൊമനിക് മാർട്ടിൻ കോടതിയിൽ


അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഡൊമനിക് കോടതിയിൽ പറഞ്ഞു.
പ്രതിക്ക് ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഇല്ലന്ന് കോടതി വ്യക്തമാക്കി. പ്രതിയെ നവംബർ 29 വരെ റിമാന്റ് ചെയ്തു.

അതേസമയം കളമശ്ശേരി ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ദുബായിലേക്കടക്കം നീളും. ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പോലീസിന് മൊഴി നൽകി.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയത്. പിന്നാലെ വിദേശത്തെ മാർട്ടിന്റെ പരിചയക്കാരിൽ നിന്നും ഇയാളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി.

ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പോലീസിന് മൊഴി നൽകി. ഇത് ആരെന്ന് ചോദിച്ച തന്നോട് ദേഷ്യപ്പെട്ടതായും നാളെ രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ടെന്നും അത് കഴിഞ്ഞശേഷം പറയാമെന്നും പറഞ്ഞു. സ്‌ഫോടനം നടന്നതോടെയാണ് ഇക്കാര്യം താൻ വീണ്ടും ഓർത്തതെന്നും മൊഴിയിലുണ്ട്. മാർട്ടിന്റെ ഫോണിലേക്ക് വിളിച്ചത് ആരെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Related posts

‘ഹവാല പണമാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു’; പുരാവസ്തു തട്ടിപ്പ് കേസിൽ ഡിവൈഎസ്പിക്കെതിരെ പരാതിക്കാർ

Aswathi Kottiyoor

വാക്‌സിൻ ക്ഷാമം; രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്ന് പരാതി….

Aswathi Kottiyoor

ഇനി എന്നെക്കൊണ്ട് ആരെയും വിളിപ്പിക്കാൻ നിക്കരുത്’; നവകേരള സദസ്സിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി

Aswathi Kottiyoor
WordPress Image Lightbox