• Home
  • Uncategorized
  • അശ്വരൂഢ സേന റോഡ് ഷോയും, എൻ.സി.സി വിമാനം ഫ്ലൈ പാസ്റ്റ് നടത്തി
Uncategorized

അശ്വരൂഢ സേന റോഡ് ഷോയും, എൻ.സി.സി വിമാനം ഫ്ലൈ പാസ്റ്റ് നടത്തി

തിരുവനന്തപുരം: കേരളീയം 2023 മഹോത്സവത്തിന്റെ ഭാഗമായി കേരള ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന്റെ നേതൃത്ത്വത്തിലുളള കേരള റി മൗണ്ട് ആന്റ് വെറ്റിനറി സ്ക്വാഡൻ മണ്ണുത്തിയിലെ അശ്വരൂഢ സേന കവടിയാർ മുതൽ മാനവീയം വീഥി വരെ റോഡ് ഷോ നടത്തി. എം.എൽ എ. കടകം പളളി സുരേന്ദ്രൻ കേഡറ്റുകളുടെ അശ്വരൂഢ റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു.

ബ്രിഗേഡിയർ ആനന്ദ്കുമാർ, ഗ്രൂപ്പ് കമാൻഡർ തിരുവനന്തപുരം, സാസ്കാരിക വകുപ്പ് സെക്രട്ടറി മായ, ഗ്രൂപ്പ് ക്യാപ്റ്റൻ എ.ജി. ശ്രീനിവാസൻ, കമാൻഡിംഗ് ഓഫിസർ എയർ സ്ക്വാഡൻ എൻ.സി.സി, ആർ ആൻഡ് വി സ്ക്വാഡൻ എൻ.സി.സി കമാൻഡിംഗ് ഓഫിസർ, കേണൽ തോമസ് കെ തോമസ്, പ്രമോദ് പയ്യന്നൂർ, വിനോദ് വൈശാഖി, കേഡറ്റുകൾ സേനാംഗങ്ങൾ എന്നിവർ റോഡ് ഷോ യിൽ പങ്കെടുത്തു.

Related posts

ഇരിട്ടി- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി

Aswathi Kottiyoor

അവയവദാനത്തിനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി: വീണാ ജോർജ്‌

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ കോളയാട് ദൈവ ദാൻ സെന്റർ സന്ദർശിച്ചു.

Aswathi Kottiyoor
WordPress Image Lightbox